Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ശബരിമലയിൽ ഭക്തജന പ്രവാഹം, തീർത്ഥാടകൻ കുഴഞ്ഞു വീണു മരിച്ചു.

ശബരിമലയിൽ ഭക്തജന പ്രവാഹം, തീർത്ഥാടകൻ കുഴഞ്ഞു വീണു മരിച്ചു.

ശബരിമല: ശബരിമലയിൽ ഭക്തജന പ്രവാഹം തുടരുന്നു. മണ്ഡല കാലത്തിനായി നട തുറന്നതിന് ശേഷം ഏറ്റവും കൂടുതൽ ഭക്തർ ദർശനം നടത്തിയത് ഇന്നലെയാണ്. 88,751 പേരാണ് ഇന്നലെ മാത്രം ദർശനം നടത്തിയത്. സ്പോട്ട് ബുക്കിംഗിലും വൻവർദ്ധനവ് ഉണ്ടായി. ഇന്നലെ 15,514 പേരാണ് സ്പോട്ട് ബുക്കിംഗിലൂടെ എത്തിയത്. പുല്ലുമേട് വഴി ദർശനത്തിനെത്തിയത് 768 പേരാണ്. ഇന്നലെ 6236 കുട്ടികളും ദർശനം നടത്തി.
        തീർത്ഥാടകത്തിരക്ക് ഇന്നും തുടരുകയാണ്. രാവിലെ 8 മണി വരെ 28,727 പേർ പമ്പയിൽ നിന്നും മലകയറി. ഇതിൽ 5965 പേർ സ്പോട്ട് ബുക്കിംഗിലൂടെയാണ് എത്തിയത്.

     അതേസമയം, ശബരിമലയിൽ ഒരു തീർത്ഥാടകൻ കൂടി കുഴഞ്ഞ് വീണു മരിച്ചു. തമിഴ്നാട് കാഞ്ചീപുരം സ്വദേശി അൻബലഗൻ (65) ആണ് മരിച്ചത്. ക്യൂ കോംപ്ലക്സിൽ കുഴഞ്ഞ് വീണ ഇദ്ദേഹത്തെ ഉടൻ സന്നിധാനം ഗവൺമെൻ്റ് ഡിസ്പെൻസറിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുലർച്ചെ 2.45നാണ് മരണം സ്ഥിരീകരിച്ചത്.


Post a Comment

0 Comments

Ad Code

Responsive Advertisement