Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഞായറാഴ്ച ദിനത്തിലെ പാഠ്യേതര പ്രവർത്തനങ്ങൾ ന്യൂനപക്ഷ അവകാശധ്വംസനം: അഡ്വ. ബിജു ഉമ്മൻ.

ഞായറാഴ്ച ദിനത്തിലെ പാഠ്യേതര പ്രവർത്തനങ്ങൾ ന്യൂനപക്ഷ അവകാശധ്വംസനം: അഡ്വ. ബിജു ഉമ്മൻ.


കോട്ടയം: ഞായറാഴ്ച ദിനങ്ങളായ ഡിസംബർ 1, 8 തീയതികളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പുകൾ നടത്താനുള്ള ശ്രമത്തിൽ നിന്ന് അധികാരികൾ പിൻതിരിയണമെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാ അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ. 
        ഞായാറാഴ്ച ക്രൈസ്തവർ ദേവാലായ ആരാധനയ്ക്കും വേദപഠനത്തിനുമായി ക്രമീകരിച്ചിരിക്കുന്ന ദിനങ്ങളാണ്. പ്രസ്തുത ദിവസങ്ങളിൽ ക്യാമ്പുകൾ അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കാൻ ആവുകയില്ല. ഞായറാഴ്ചകൾ ഒഴിവാക്കി ക്യാമ്പുകൾ പുനർക്രമീകരിക്കണമെന്നും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റം പ്രതിരോധിക്കുവാൻ ബഹിഷ്കരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement