Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ചങ്ങനാശ്ശേരി - വേളാങ്കണ്ണി ബസ് അപകടത്തിൽപ്പെട്ടു.

ചങ്ങനാശ്ശേരി - വേളാങ്കണ്ണി ബസ് അപകടത്തിൽപ്പെട്ടു.


തഞ്ചാവൂർ: ചങ്ങനാശ്ശേരിയിൽ നിന്നും വേളാങ്കണ്ണിക്ക് പോയ കെഎസ്ആർടിസി സ്വിഫ്റ്റ് അപകടത്തിൽപ്പെട്ടു. തമിഴ്നാട്ടിലെ തഞ്ചാവൂരിൽ വച്ചാണ് ടിപ്പർ ലോറിയുമായി ഇടിച്ച് അപകടമുണ്ടായത്. ഞായറാഴ്ച വൈകുന്നേരം 4.20നായിരുന്നു അപകടം. എതിർ ദിശയിൽ വരുകയായിരുന്ന ഇരുവാഹനങ്ങളുടെയും ഡ്രൈവർ സീറ്റിനോട് ചേർന്നുള്ള ഭാഗത്താണ്  ഇടിച്ചത്.
      ഡ്രൈവർക്കും കണ്ടക്ടർക്കും നിരവധി യാത്രക്കാർക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ തഞ്ചാവൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം ജില്ലയിൽ നിന്നുള്ള നിരവധി യാത്രക്കാർ ബസ്സിൽ ഉണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

Post a Comment

0 Comments

Ad Code

Responsive Advertisement