Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ട്രാക്ക് മുറിച്ച് കടക്കവേ ട്രെയിൻ തട്ടി യുവാവ് മരിച്ചു.

ട്രാക്ക് മുറിച്ച് കടക്കവേ ട്രെയിൻ തട്ടി യുവാവ് മരിച്ചു.

മലപ്പുറം: ട്രാക്ക് മുറിച്ച് കടക്കവേ ട്രെയിൻ തട്ടി യുവാവ് മരിച്ചു. പരപ്പനങ്ങാടി മണ്ഡലം കോൺഗ്രസ് മുൻ പ്രസിഡന്റ് പനയത്തിൽ പി.എ. അബ്ദുൾ ലത്തീഫിന്റെ മകൻ അസീസ് (37) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഒമ്പതു മണിയോടെ ചിറമംഗലം അങ്ങാടിയിൽ നിന്നും രണ്ട് സുഹൃത്തുക്കളോടൊന്നിച്ച് റെയിൽവേ ട്രാക്ക്മുറിച്ച് കടന്ന് വീട്ടിലേക്ക് നടന്നു പോകുമ്പോഴാണ് അപകടം സംഭവിച്ചത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. 
       പോസ്റ്റ്മോർട്ടത്തിനു ശേഷം തിങ്കളാഴ്ച ഉച്ചക്ക് 12ന് ചിറമംഗലം ജുമാമസ്ജിദ് കബർസ്ഥാനിൽ സംസ്കകരിക്കും. മാതാവ്: സുലൈഖ. ഭാര്യ: ജുമൈലത്ത്. മക്കൾ: ഫൈഹ, ദുഹ, ഐസം, ഫൈസ. സഹോദരങ്ങൾ: അസീബ, ഷബീബ.

Post a Comment

0 Comments

Ad Code

Responsive Advertisement