Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബസ്സിടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു.

ബസ്സിടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു.

തൃശൂർ: എരുമപ്പെട്ടി കുട്ടഞ്ചേരിയിൽ സൈക്കിൾ യാത്രക്കാരനായ വയോധികൻ ബസ്സിടിച്ച് മരിച്ചു. കുട്ടഞ്ചരി കുന്നത്ത് നാരായണൻ കുട്ടി (78) ആണ് മരിച്ചത്. ബസ്സിന് സൈഡ് കൊടുക്കവെ സൈക്കിളിൽ നിന്നും റോഡിലേക്ക് വീണ ഇയാളെ ബസ്സിടിക്കുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു. 
        ഇന്ന് രാവിലെ ഏഴ് മണിയോടെ നെല്ലുവായ് - ഇട്ടോണം റോഡിൽ കുട്ടഞ്ചേരി പാടത്ത് വെച്ചാണ് അപകടം ഉണ്ടായത്. മിൽമയിലേക്ക് പാലുമായി പോകുകയായിരുന്നു നാരായണൻ കുട്ടി. ഉടൻതന്നെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement