Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം.

വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം.


വയനാട് /തൃശൂർ: വയനാട്ടിലും ചേലക്കരയിലും മൂന്നാഴ്ചയിലേറെ നീണ്ട ആവേശ പ്രചരണത്തിന് ഇന്ന് കൊട്ടിക്കലാശം. പരസ്യ പ്രചരണം ഇന്ന് അവസാനിക്കുകുന്നതോടെ നാളെ നിശബ്ദ പ്രചരണമായിരിക്കും നടക്കുക. ബുധനാഴ്ചയാണ് വോട്ടെടുപ്പ്. കൽപ്പാത്തി രഥോത്സവത്തെ തുടർന്ന് മാറ്റിവച്ച പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ 20നാണ് വോട്ടെടുപ്പ്
       അവസാനലാപ്പിലെ പ്രചാരണം ആവേശമാക്കാൻ നേതാക്കളും പ്രവർത്തകരും അരയും തലയും മുറുക്കിയുള്ള ഓട്ടപ്പാച്ചിലിലാണ്. സിപിഐഎമ്മിന്റെ പൊന്നാപുരം കോട്ടയാണ് കാല്‍നൂറ്റാണ്ടായി ചേലക്കര. എന്നാല്‍, ഇക്കുറി ആ കോട്ട ഒന്ന് വിറച്ചിട്ടുണ്ടെന്ന് കോൺഗ്രസിനും യുഡിഎഫിനും ആത്മവിശ്വാസം. അത് എൽഡിഎഫ് തിരിച്ചറിഞ്ഞതിൻ്റെ സൂചനയാണ് തെരഞ്ഞെടുപ്പിൻ്റെ അവസാന മണിക്കൂറില്‍ പിണറായി വിജയൻ തന്നെ നേരിട്ട് പ്രചാരണം ഏറ്റെടുത്തത്. രണ്ടു ദിവസം മണ്ഡലത്തില്‍ ക്യാമ്പ് ചെയ്ത് ആറ് പൊതുയോഗങ്ങളിലാണ് പിണറായി പ്രസംഗിച്ചത്. എംപി കെ. രാധാകൃഷ്ണന്റെ ഉള്‍വലിയല്‍ പ്രചാരണരംഗത്ത് ആദ്യന്തം പ്രകടമായിരുന്നു. മുഖ്യമന്ത്രി സജീവമായതോടെ അതിന് പാർട്ടി തടയിട്ടിട്ടുണ്ട്. മുൻ കോണ്‍ഗ്രസുകാരൻ ആണ് പി.വി. അൻവറിന്റെ സ്ഥാനാർത്ഥിയെങ്കിലും ലക്ഷ്യം വയ്ക്കുന്നത് സിപിഐഎം വോട്ടുകളാണ്. ഇരുമുന്നണികളും ഇത്തവണ വിജയം പ്രതീക്ഷിക്കുന്നുണ്ട്.
         വയനാട്ടില്‍ വൻ ജനപ്രീതിയോടെ വന്നിറങ്ങിയ പ്രിയങ്ക വാദ്ര സംസ്ഥാന സർക്കാരിനെയോ എല്‍ഡിഎഫിനെയോ കാര്യമായി വിമർശിക്കാൻ നിന്നില്ലെന്നതും ഈ തിരഞ്ഞെടുപ്പ് കാലത്തെ പ്രത്യേകതയാണ്.
       അതേസമയം, രാഷ്ടീയ പാർട്ടികളുടെ പ്രോത്സാഹിപ്പിക്കാനാകാത്ത നടപടികൾ കാരണം, വീണ്ടും വോട്ട് ചെയ്യാൻ ഇറങ്ങുകയാണ് വയനാട് ലോക്സഭാ മണ്ഡലത്തിലേയും ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലത്തിലെയും വോട്ടർമാർ. ഖജനാവിനും ജനങ്ങൾക്കും നഷ്ടം വരുത്തുന്ന ഇത്തരം നടപടികളിൽ പൊതുജനം അസ്വസ്ഥരാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement