Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഭാര്യ ഫോണിൽ മുഴുകി ഭക്ഷണം വിളമ്പി നൽകിയില്ല; ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന് ഭർത്താവ്.

ഭാര്യ ഫോണിൽ മുഴുകി ഭക്ഷണം വിളമ്പി നൽകിയില്ല; ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന് ഭർത്താവ്.


ശിവമൊഗ്ഗ: വീട്ടിലെത്തിയ ഭർത്താവിന് ഭക്ഷണം എടുത്ത് നൽകാതെ ഫോണിൽ നോക്കിയിരുന്ന യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി യുവാവ്. ഷിമോഗ ജില്ലയിലെ ശികാരിപുര താലൂക്കിലെ അംബ്ലിഗോളയിലാണ് സംഭവം. ടെക്സ്റ്റൈൽസ് ജീവനക്കാരിയായ ഗൌരമ്മയെന്ന (28) യുവതിയെയാണ് ഭർത്താവ് കൊലപ്പെടുത്തിയത്. 
       സംഭവത്തേക്കുറിച്ച് പൊലീസ് വിശദമാക്കുന്നത് ഇങ്ങനെയാണ്. ശനിയാഴ്ച വൈകീട്ട് ഗൌരമ്മയുടെ ഭർത്താവ് മനു വീട്ടിലെത്തിയ സമയത്ത് ഇവർ ഫോണിൽ സംസാരിക്കുകയായിരുന്നു. ഭക്ഷണം വിളമ്പിത്തരാൻ യുവാവ് ആവശ്യപ്പെട്ടപ്പോൾ വിളമ്പി കഴിക്കാൻ ആവശ്യപ്പെട്ട ശേഷം യുവതി ഫോണിൽ സംസാരിക്കുന്നത് തുടരുകയായിരുന്നു. മുമ്പൊരിക്കലും സമാനരീതിയിൽ ഭാര്യ പെരുമാറിയത് ഓർമ്മ വരുക കൂടി ചെയ്ത യുവാവ് ക്ഷുഭിതനായി ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തോർത്ത് ഉപയോഗിച്ചായിരുന്നു കൊലപാതകം. യുവതി മരിച്ചെന്ന് വ്യക്തമായതോടെ യുവതിയുടെ പിതാവിനെ വിളിച്ച് നിങ്ങളുടെ മകൾ മരിച്ചെന്നും യുവാവ് പറഞ്ഞു. ഇതിനു പിന്നാലെ യുവതിയുടെ പിതാവിന്റെ പരാതിയിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ശിക്കാരിപുര റൂറൽ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement