Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എൽഡിഎഫ് പരസ്യം അനുമതി വാങ്ങാതെ പ്രസിദ്ധീകരിച്ചത്.

എൽഡിഎഫ് പരസ്യം അനുമതി വാങ്ങാതെ പ്രസിദ്ധീകരിച്ചത്.

പാലക്കാട്: സിറാജ്, സുപ്രഭാതം പത്രങ്ങളിൽ ഇന്നലെ പ്രസിദ്ധീകരിച്ച എൽഡിഎഫ് പരസ്യം അനുമതി വാങ്ങാതെ പ്രസിദ്ധീകരിച്ചതെന്ന് കണ്ടെത്തൽ. എംസിഎംസി സെല്ലിന്റെ അനുമതിയില്ലാതെയാണ് പരസ്യം നൽകിയത്. യഥാർത്ഥത്തിൽ പ്രീ സർട്ടിഫിക്കേഷൻ വാങ്ങിയ ശേഷമാണ് പരസ്യം നൽകേണ്ടത്.
         പത്രപരസ്യത്തിന്റെ ഔട്ട്ലൈൻ എംസിഎംസി സെല്ലിന്റെ സമിതിയിൽ നൽകി, അന്തിമാനുമതി ലഭിച്ച ശേഷമേ പ്രസിദ്ധീകരിക്കാൻ സാധിക്കൂ. ജില്ലാ കളക്ടറാണ് ഈ പരസ്യങ്ങൾക്ക് പ്രീ സർട്ടിഫിക്കേഷൻ നൽകേണ്ടത്. എന്നാൽ, ഇതൊന്നും വിവാദ പരസ്യത്തിന്റെ കാര്യത്തിൽ പാലിച്ചിട്ടില്ലെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.
       സന്ദീപ് വാര്യരുടെ പഴയ പ്രസ്താവനകൾ ഉയർത്തിക്കാട്ടി സിറാജ്, സുപ്രഭാതം എന്നീ പത്രങ്ങളിലാണ് എൽഡിഎഫ് പരസ്യം നൽകിയിരിക്കുന്നത്. അതേസമയം ദേശാഭിമാനിയിൽ ഈ പരസ്യം ഇല്ല എന്നതും ശ്രദ്ധേയമാണ്. അഡ്വറ്റോറിയൽ ശൈലിയിലാണ് പരസ്യം നൽകിയിരിക്കുന്നത്. വാർത്താ ശൈലിയിലുള്ള പരസ്യങ്ങളെയാണ് അഡ്വറ്റോറിയൽ എന്ന് പറയുന്നത്. സരിൻ തരം​ഗം എന്ന വലിയ തലക്കെട്ട് പരസ്യത്തിൽ കാണാം. എന്നാൽ, പരസ്യത്തിൽ കൂടുതലായും പരാമർശിച്ചിട്ടുള്ളത് സന്ദീപ് വാര്യരെ പറ്റിയാണ്.
        സമൂഹത്തില്‍ വര്‍ഗ്ഗീയ വേര്‍തിരിവും സ്പര്‍ദ്ധയും വളര്‍ത്തുന്ന ഈ പരസ്യത്തിനെതിരെ നിയമവിദഗ്ധരുമായി ആലോചിച്ച്‌ നടപടി സ്വീകരിക്കുമെന്ന് ഷാഫി പറമ്പില്‍ എംപി പറഞ്ഞു. സന്ദീപ് വാര്യരെ അവമതിച്ച്‌ സിപിഎം പത്രപരസ്യം വരെ നടത്തിയത് അവരുടെ ഗതികേടുകൊണ്ടാണെന്നും അന്തംവിട്ടവന്‍ എന്തും ചെയ്യുന്ന ദയനീയാവസ്ഥയിലാണ് പാര്‍ട്ടിയെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപിയും പ്രതികരിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement