Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പ്രമുഖ ജ്യോതിഷപണ്ഡിതൻ പൂഞ്ഞാർ മിത്രൻ നമ്പൂതിരിപ്പാട് അന്തരിച്ചു.

പ്രമുഖ ജ്യോതിഷപണ്ഡിതൻ പൂഞ്ഞാർ മിത്രൻ നമ്പൂതിരിപ്പാട് അന്തരിച്ചു.


തിരു.: പ്രശസ്ത ജ്യൗതിഷിയും വാഗ്മിയും ഗ്രന്ഥകാരനുമായ പൂഞ്ഞാർ മിത്രൻ നമ്പൂതിരിപ്പാട് (95) അന്തരിച്ചു. ഏറെ നാളായി തിരുവനന്തപുരം വട്ടിയൂർക്കാവ് മണികണ്ഠേശ്വരം ക്ഷേത്രത്തിനടുത്ത് ഐശ്വര്യ ബംഗ്ലാവിലായിരുന്നു താമസം. അസുഖബാധിതനായി തലസ്ഥാനത്തെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച വൈകിട്ടാണ് അന്ത്യം. 
തൃപ്പൂണിത്തുറ ഏരൂരിലെ എളപ്രക്കോടത്ത് പൂഞ്ഞാർ മനയിലെ അംഗമാണ്. പൂഞ്ഞാർ രാജവംശത്തിലെ കേണൽ ഗോദവർമ്മരാജയുടെ സഹോദരീപുത്രി ഭവാനി തമ്പുരാട്ടിയെ വിവാഹം കഴിച്ച ശേഷം പൂഞ്ഞാർ കാഞ്ഞിരമറ്റം പാലസിലായിരുന്നു താമസിച്ചിരുന്നത്. ഗുരുകുലവാസത്തിൽ അഭ്യസനം കഴിഞ്ഞ അദ്ദേഹം നാടുവിട്ട് ആദ്യ കാലത്ത് തഞ്ചാവൂരിൽ താമസിച്ചിരുന്നു. പിന്നീട് എറണാകുളത്ത് ഡാൻസ് മാസ്റ്ററായും കോഴിക്കോട് ആകാശവാണി ഉദ്യോഗസ്ഥനായും പ്രവർത്തിച്ചു. വിഴിഞ്ഞം പൗർണ്ണമിക്കാവ് ബാലത്രിപുരസുന്ദരി ദേവീക്ഷേത്രത്തിലെ തന്ത്രിയാണ്. വേദം, സംഗീതം, നൃത്തകല, വിവിധ ഭാഷകൾ എന്നിവയിൽ അഗാധമായ പാണ്ഡിത്യമുണ്ടായിരുന്നു. ഭാര്യ: പരേതയായ ഭവാനി തമ്പുരാട്ടി. മക്കൾ: മഞ്ജുള വർമ്മ (റിട്ട. കാത്തലിക് സിറിയൻ ബാങ്ക്),  അജയ്‌വർമ്മ രാജ (ഏഷ്യാനെറ്റ്), രഞ്ജിനി വർമ്മ (ആകാശവാണി മുൻ മ്യൂസിക് പ്രൊഡ്യൂസർ). മരുമക്കൾ: മോഹനവർമ്മ (റിട്ട. സഹകരണ ബാങ്ക് ഉദ്യോഗസ്ഥൻ), പ്രസാദ് വർമ്മ (റിട്ട. എഫ്എസിടി ഉദ്യോഗസ്ഥൻ), രസിക. 
         മൃതദേഹം വട്ടിയൂർക്കാവിലെ വീട്ടിലെത്തിച്ചതിനു ശേഷം തൃപ്പൂണിത്തുറ അന്യോന്യത്തിലേക്കു കൊണ്ടുപോയി 10ന് സംസ്‌കാരം നടക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement