Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഇത്തിക്കരയാറ്റില്‍ കാണാതായ പതിനേഴുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി.

ഇത്തിക്കരയാറ്റില്‍ കാണാതായ പതിനേഴുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. 


കൊല്ലം: ഇത്തിക്കരയാറ്റില്‍ കാണാതായ പതിനേഴുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. ചാത്തന്നൂർ കല്ലുവാതുക്കല്‍ വരിഞ്ഞം കാരൂര്‍കുളങ്ങര തുണ്ടുവിള വീട്ടില്‍ രവിയുടേയും അംബികയുടേയും മകന്‍ അച്ചുവാണ് മരിച്ചത്.
       കൂട്ടുകാരുമൊത്ത് ഇത്തിക്കരയാറ്റില്‍ കല്ലുവാതുക്കല്‍ മണ്ണയത്ത് കുളിക്കാനിറങ്ങിയതാണ് അച്ചുവെന്ന് പോലിസ് പറയുന്നു. കഴിഞ്ഞ 23ന് അച്ചുവിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ പാരിപ്പള്ളി പോലിസില്‍ പരാതി നല്‍കിയിരുന്നു. കുളിക്കുന്നതിനിടെ കയത്തിൽ അകപ്പെട്ടതോടെ മൂന്ന് കുട്ടികളും ഭയന്ന് തിരികെ പോയി. അച്ചുവിനെ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചെങ്കിലും ആറ്റിലകപ്പെട്ട കാര്യം ഇവര്‍ ആരോടും പറഞ്ഞില്ല. പോലീസ് ചോദിച്ചെങ്കിലും തങ്ങള്‍ക്കൊപ്പം സമീപത്തെ ക്ഷേത്രത്തില്‍ അയ്യപ്പന്‍കഞ്ഞി കുടിക്കാൻ എത്തിയെന്നും പിന്നീട് കണ്ടില്ലെന്നുമാണ് മൊഴി നല്‍കിയത്. അന്വേഷണം നടക്കുന്നതിനിടയില്‍ കഴിഞ്ഞ ദിവസം കൂട്ടുകാര്‍ തങ്ങളുടെ അദ്ധ്യാപകരോട് അച്ചുവുമൊത്ത് കളിക്കാന്‍ പോയ വിവരം വെളിപ്പെടുത്തി. ഈ വിവരം പ്രധാനാദ്ധ്യാപിക പാരിപ്പള്ളി പോലീസില്‍ അറിയിച്ചു. തുടര്‍ന്ന് മണ്ണയം ഭാഗത്ത് ആറ്റില്‍ നടത്തിയ പരിശോധനയിൽ മുളങ്കാടുകള്‍ക്കിടയില്‍ അച്ചുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement