Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വില്പനയ്ക്കെത്തിച്ച ആറു കിലോ കഞ്ചാവുമായി മൂന്നു യുവാക്കൾ പോലീസ് പിടിയിൽ.

വില്പനയ്ക്കെത്തിച്ച ആറു കിലോ കഞ്ചാവുമായി മൂന്നു യുവാക്കൾ പോലീസ് പിടിയിൽ.


ഇടുക്കി: അടിമാലിയിൽ വില്പനയ്ക്ക് എത്തിച്ച ആറു കിലോ കഞ്ചാവുമായി മൂന്നു യുവാക്കൾ പോലീസ് പിടിയിലായി. കഞ്ചാവ് കടത്താൻ ശ്രമിച്ച വാഹനവും പിടികൂടി. മച്ചിപ്ലാവിന് സമീപം വെച്ചാണ് അടിമാലി സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അബ്ദുൽ കനിയുടെ നേതൃത്വത്തിൽ ഉള്ള പോലീസ് പ്രതികളെ അറസ്റ്റ്  ചെയ്തത്.
      നേര്യമംഗലം 46 ഏക്കർ സ്വദേശി തണ്ടയിൽ ഷമീർ അഷ്‌റഫ്‌ (34), അടിമാലി പൊളിഞ്ഞപാലം സ്വദേശി ബൈജു തങ്കപ്പൻ (39), അടിമാലി  മച്ചിപ്ലാവ് വട്ടപറമ്പിൽ ജെറിൻ തോമസ് (26) എന്നിവരെയാണ് പിടികൂടിയത്. കഞ്ചാവ് കടത്താൻ ശ്രമിച്ച കെഎൽ 07 ബിഎഫ് 8311 നമ്പർ ഓട്ടോറിക്ഷയും പിടികൂടി.
         എസ്ഐമാരായ സെബാസ്റ്റ്യൻ, മണിയൻ കെ.ഡി., സീനിയർ സിപിഒ സുരേഷ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവർ നിരവധി കഞ്ചാവ് കേസുകളിലെ പ്രതികളാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement