Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പ്രായപൂർത്തിയാകാത്ത മകള്‍ ഗ‌ർഭിണിയാണെന്ന വിവരം പൊലീസിനെ അറിയിക്കാതെ മറച്ചുവച്ച അമ്മയ്‌ക്കെതിരെ എടുത്ത കേസ് ഹെെക്കോടതി റദ്ദാക്കി.

പ്രായപൂർത്തിയാകാത്ത മകള്‍ ഗ‌ർഭിണിയാണെന്ന വിവരം പൊലീസിനെ അറിയിക്കാതെ മറച്ചുവച്ച അമ്മയ്‌ക്കെതിരെ എടുത്ത കേസ് ഹെെക്കോടതി റദ്ദാക്കി. 


കൊച്ചി: പ്രായപൂർത്തിയാകാത്ത മകള്‍ ഗ‌ർഭിണിയാണെന്ന വിവരം പൊലീസിനെ അറിയിക്കാതെ മറച്ചുവച്ചെന്ന പേരില്‍ അമ്മയ്‌ക്കെതിരെ എടുത്ത കേസ് ഹെെക്കോടതി റദ്ദാക്കി. ജസ്റ്റിസ് എ. ബദറുദ്ദീനാണ് കേസ് റദ്ദാക്കിയത്.
        പതിനേഴുകാരിയായ മകള്‍ ഗർഭിണിയായ വിവരം പൊലീസിനെ അറിയിച്ചില്ലെന്ന് ആരോപിച്ച്‌ 2021ലാണ് കേസെടുത്തത്. തൃശൂർ അഡീഷണല്‍ ജില്ലാ കോടതിയുടെ പരിഗണനയിലുള്ള കേസിന്റെ തുടർനടപടികളാണ് ഹെെക്കോടതി ഇപ്പോള്‍ റദ്ദാക്കിയത്. വയറുവേദനയെ തുടർന്ന് പരിശോധനക്കായി ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പെണ്‍കുട്ടി ഗർഭിണിയാണെന്ന വിവരമറിയുന്നത്. തുടർന്ന് മെഡിക്കല്‍ കോളേജില്‍ ഹാജരാക്കാൻ ഡോക്ടർ നിർദ്ദേശിച്ചെങ്കിലും സ്വകാര്യ ആശുപത്രിയിലാണ് ചികിത്സിച്ചത്. ജൂണ്‍ മൂന്നിന് ഡോക്ടറാണ് പൊലീസിനെ വിവരം അറിയിച്ചത്. പീഡനത്തിന് ഇരയാക്കിയയാളെ ഒന്നാം പ്രതിയും പീഡനത്തിനിരയായ വിവരം അറിയിക്കാത്തതിന് പോക്സോ നിയമപ്രകാരം അമ്മയെ രണ്ടാം പ്രതിയുമാക്കിയാണ് കേസെടുത്തിതിരുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement