Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ദേശീയപാതയിലെ കുഴി: ബൈക്കിൽ ലോറിയിടിച്ച് വിദേശിക്ക് പരിക്ക്.

ദേശീയപാതയിലെ കുഴി: ബൈക്കിൽ ലോറിയിടിച്ച് വിദേശിക്ക് പരിക്ക്.


പീരുമേട് : വിദേശ ടൂറിസ്റ്റിന് ബൈക്ക് അപകടത്തിൽ പരിക്ക് പറ്റി. ജർമനി സ്വദേശി ഹാൻസ് (56)ആണ് ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ അപകടത്തിൽപെട്ടത്. കൊട്ടാരക്കര - ദിണ്ടിക്കൽ 183 ദേശീയപാതയിൽ, പീരുമേട് സലഫി മസ്ജിദിന് സമീപം, എതിർദിശയിൽ നിന്നു വന്ന ലോറിയുമായി, ഇടിച്ച് അപകടത്തിൽ പെടുകയായിരുന്നു. റോഡിൻ്റെ അരികിലെ അപകടകരമായ കുഴിയിൽ വീഴാതെ ബൈക്ക് വെട്ടിച്ചപ്പോഴാണ് ലോറിയുമായി ഇടിച്ചത്. നിരവധി  അപകടങ്ങൾ ഉണ്ടായിട്ടുള്ള സ്ഥലമാണിത്. കാൽനടയാത്രക്കാരി കുഴിയിൽ വീണ സംഭവും ഉണ്ടായിട്ടുണ്ട്. ഇന്നലെ അപകടത്തിൽ പെട്ട വിദേശിയുടെ ഇരുകൈകളും ഒരു കാലും ഒടിഞ്ഞു. ചുണ്ടിന് മുറിവുണ്ട്. പീരുമേട് താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയി. തേക്കടിയിലേക്ക് പോകുമ്പോൾ ആയിരുന്നു അപകടം.

Post a Comment

0 Comments

Ad Code

Responsive Advertisement