Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഭർത്താവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ ഭാര്യ അടക്കം നാലു പേർ പിടിയിൽ.

ഭർത്താവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ ഭാര്യ അടക്കം നാലു പേർ പിടിയിൽ.

ആലപ്പുഴ: ഭാര്യവീട്ടിലെത്തിയ ഭർത്താവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ ഭാര്യ ഉൾപ്പെടെ നാലുപേരെ തൃക്കുന്നപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. ഹരിപ്പാട് ആറാട്ടുപുഴ പെരുമ്പള്ളി പുത്തൻപറമ്പിൽ വീട്ടിൽ നടരാജന്റെ മകൻ വിഷ്ണു (34) കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്. തറയിൽക്കടവ് തണ്ടാശേരിൽ വീട്ടിൽ ആതിര, ബന്ധുക്കളായ ബാബുരാജ്, പത്മൻ, പൊടിമോൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
         വിഷ്ണു ഭാര്യ ആതിരയുമായി പിണങ്ങി കഴിയുകയായിരുന്നു. വിഷ്ണുവിന് ഒപ്പം ഉണ്ടായിരുന്ന കുഞ്ഞിനെ കഴിഞ്ഞ ദിവസം രാത്രിയിൽ ആതിരയെ ഏൽപ്പിക്കുന്നതിനായി തറയിൽക്കടവിലുള്ള ഭാര്യവീട്ടിൽ ചെന്ന വിഷ്ണുവിനെ ആതിരയും ബന്ധുക്കളും ചേർന്ന് ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വിഷ്ണുവിന്റെ ബന്ധു കിഷോറിനും മർദ്ദനത്തിൽ പരിക്കേറ്റു. മർദ്ദനമേറ്റ് കുഴഞ്ഞുവീണ വിഷ്ണുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിക്കുകയായിരുന്നു. തലയ്ക്കേറ്റ അടിയാണ് മരണകാരണം.. 
       തൃക്കുന്നപ്പുഴ ഇൻസ്പെക്ടർ ഷാജിമോൻ, എസ്ഐ അജിത്ത്, ശ്രീകുമാർ, എഎസ്ഐ ഗോപകുമാർ, വിനോദ്, സീനിയർ സിപിഒമാരായ ശ്യാം, ഷിജു, ശരത്, ഇക്ബാൽ, സജീഷ്, സിപിഒ സഫീർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Post a Comment

0 Comments

Ad Code

Responsive Advertisement