Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നിയന്ത്രണം വിട്ട ബൈക്ക് കാറിലിടിച്ചു: ബൈക്ക് യാത്രികൻ മരിച്ചു, സഹയാത്രിക ന് ഗുരുതര പരിക്ക്.

നിയന്ത്രണം വിട്ട ബൈക്ക് കാറിലിടിച്ചു: ബൈക്ക് യാത്രികൻ മരിച്ചു, സഹയാത്രിക ന് ഗുരുതര പരിക്ക്.
കാഞ്ഞിരപ്പള്ളി: നിയന്ത്രണം വിട്ട ബൈക്ക് കാറിലിടിച്ച്, ബൈക്ക് യാത്രികരിൽ ഒരാൾ മരിച്ചു. മറ്റൊരാളെ ഗുരുതരമായ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയപാത 183ലെ കാഞ്ഞിരപ്പള്ളി പേട്ട ഗവ. ഹൈസ്കുളിന് മുൻവശത്തു വെച്ച് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ആയിരുന്നു അപകടം. നിയന്ത്രണം വിട്ട ബൈക്ക്, ശബരിമല തീർത്ഥാടകരുടെ ബസ്സിലും ഒട്ടോറിക്ഷായിലും ഇടിച്ച ശേഷമാണ് കാറിലിടിച്ചത്. കാഞ്ഞിരപള്ളി മണ്ണാറക്കയം വെട്ടിയാങ്കൽ തോമസ് മാത്യു, ലിസി ദമ്പതികളുടെ മകൻ ലിബിൻ തോമസ് (25) ആണ് മരിച്ചത്. ലിബിനെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരൻ: ബിബിൻ. സംസ്കാരം ശനിയാഴ്ച  നടക്കും.
          മണ്ണാറക്കയം കാപ്പിത്തോട്ടത്തിൽ സണ്ണിയുടെ മകൻ ഷാനു സണ്ണി (21) ആണ് ഗുരുതരമായി പരിക്കേറ്റ് ചികിൽസയിൽ ഉള്ളത്. ഇദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാഞ്ഞിരപ്പള്ളി നൈനാർ പള്ളി വളപ്പിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ കോച്ചിംഗ് സെൻറ്റിലെ വിദ്യാർത്ഥിയായ ലിബിൻ, കൈയ്ക്കു പരിക്കേറ്റ ഒരു കൂട്ടുകാരൻ്റെ ബൈക്ക് കൊടുക്കാൻ പോകുമ്പോഴായിരുന്നു അപകടം.
കാഞ്ഞിരപ്പള്ളി ഫയർഫോഴ്സും പൊലീസും നാട്ടുകാരുടെ സഹകരണത്തോടെ മേൽ ടപടികൾ സ്വീകരിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement