Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ക്രിസ്തുമസ്- പുതുവത്സര അവധി: എറണാകുളം- തിരുവനന്തപുരം സ്പെഷ്യല്‍ മെമു സര്‍വീസ്.

ക്രിസ്തുമസ്- പുതുവത്സര അവധി: എറണാകുളം- തിരുവനന്തപുരം സ്പെഷ്യല്‍ മെമു സര്‍വീസ്.
കൊച്ചി: ക്രിസ്തുമസ്- പുതുവത്സര അവധി പ്രമാണിച്ച് ഇന്ത്യന്‍ റെയില്‍വേ എറണാകുളത്തു നിന്ന് തിരുവനന്തപുരത്തേക്ക് സ്പെഷ്യല്‍ മെമു സര്‍വീസ് പ്രഖ്യാപിച്ചു. എറണാകുളം ജംഗ്ഷനില്‍ നിന്ന് തിരുവനന്തപുരം നോര്‍ത്തിലേക്കും (കൊച്ചുവേളി) തിരിച്ചും 12 കോച്ചുകളുള്ള മെമു സര്‍വീസാണ് റെയില്‍വേ പ്രഖ്യാപിച്ചത്. 
       ഡിസംബര്‍ 30, 31 ജനുവരി ഒന്ന് എന്നീ തീയതികളില്‍ മാത്രമാണ് സര്‍വീസ്. 06065 / 06066 എന്നിങ്ങനെയാണ് ട്രെയിന്‍ നമ്പരുകള്‍. രാവിലെ 9.10ന് എറണാകുളം ജംഗ്ഷനില്‍ നിന്ന് ആരംഭിക്കുന്ന സര്‍വീസ് കോട്ടയം, കൊല്ലം വഴി ഉച്ചയ്ക്ക് 12.45ന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തും. മടക്കയാത്ര 12.55ന് തിരുവനന്തപുരം നോര്‍ത്ത് സ്റ്റേഷനില്‍ നിന്ന് കൊല്ലം കോട്ടയം വഴി വൈകുന്നേരം 4.35ന് എറണാകുളം ജംഗ്ഷനില്‍ എത്തും.

Post a Comment

0 Comments

Ad Code

Responsive Advertisement