Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അയ്യപ്പഭക്തരുടെ വാഹനം മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്.

അയ്യപ്പഭക്തരുടെ വാഹനം മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്.

ഇടുക്കി: കൊല്ലം-തേനി ദേശീയപാതയിൽ പെരുവന്താനത്തിന് സമീപം അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് അപകടം. തമിഴ്നാട് സ്വദേശികളായ അയ്യപ്പഭക്തരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ബ്രേക്ക് നഷ്ടപ്പെട്ട മിനി ബസ് റോഡിന്റെ വശത്തെ തിട്ടയിൽ ഇടിച്ച് റോഡിൽ മറിയുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ മുണ്ടക്കയത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഭാഗികമായി ഗതാഗതവും തടസ്സപ്പെട്ടു. പോലീസിന്റെയും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി.

Post a Comment

0 Comments

Ad Code

Responsive Advertisement