Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

റേഷൻ കാർഡ് മസ്റ്ററിങ് ഡിസംബർ 30 വരെ.

റേഷൻ കാർഡ് മസ്റ്ററിങ് ഡിസംബർ 30 വരെ.

തിരു.: എഎവൈ/ പിഎച്ച്എച്ച് കാർഡിലെ അംഗങ്ങൾക്ക് റേഷൻ കാർഡ് മസ്റ്ററിങ് ചെയ്യുന്നതിനുള്ള സമയം ഡിസംബർ 30 വരെ ദീർഘിപ്പിച്ചു. നിലവിൽ എഎവൈ/ പിഎച്ച്എച്ച് വിഭാഗങ്ങളിലായി 88.7 ശതമാനം അംഗങ്ങൾ മാത്രമാണ് മസ്റ്ററിങ് പൂർത്തിയാക്കിയിരിക്കുന്നത്. ഇതുവരെ മസ്റ്ററിങ് പൂർത്തിയാക്കാത്ത കാർഡിലെ അംഗങ്ങൾക്ക് എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഉച്ചക്ക് 12  മുതൽ 4 വരെ താലൂക്ക് സപ്ലൈ ഓഫീസിലും എല്ലാ റേഷൻ കടകളിലും ഐറിസ് സ്കാനർ, ഇ-പോസ് മെഷീൻ, ഫേസ് ആപ്പ് ഉപയോഗിച്ച് മസ്റ്ററിങ്  നടത്തുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. എഎവൈ/ പിഎച്ച്എച്ച്  കാർഡിലെ മുഴുവൻ അംഗങ്ങളും മസ്റ്ററിങ് ചെയ്യണമെന്ന് സർക്കാർ നിർദ്ദേശമുള്ളതിനാൽ മസ്റ്ററിങ് ചെയ്യാത്ത അംഗങ്ങൾ  ഡിസംബർ 30നകം തന്നെ നിർബന്ധമായും മസ്റ്ററിങ്  ചെയ്യേണ്ടതാണ്. റേഷൻ കാർഡ്, ആധാർ കാർഡ്, ഫേസ് ആപ് ചെയ്യുന്നതിനായി ഒടിപി ലഭിക്കുന്നതിനു ആധാറുമായി ബന്ധപ്പെടുത്തിയ നമ്പർ ഉള്ള മൊബൈൽ ഫോൺ എന്നിവ നിർബന്ധമായും കൈവശം വക്കേണ്ടതാണ്.


Post a Comment

0 Comments

Ad Code

Responsive Advertisement