Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സർവീസ് തലപ്പത്ത് കൂട്ടവിരമിക്കൽ; വിവിധ വകുപ്പുകളുടെ തലവന്മാർ ഇന്ന് വിരമിക്കുന്നു.

സർവീസ് തലപ്പത്ത് കൂട്ടവിരമിക്കൽ; വിവിധ വകുപ്പുകളുടെ തലവന്മാർ ഇന്ന് വിരമിക്കുന്നു.
തിരു.: വിവിധ വകുപ്പുകളുടെ തലവന്മാരായ ഉദ്യോഗസ്ഥർ ഇന്ന് സർവീസിൽ നിന്ന് വിരമിക്കും. ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, വനം വകുപ്പ് മേധാവി ഗംഗാ സിംഗ്, കെഎസ്ഇബി ചെയർമാൻ ബിജു പ്രഭാകർ, ഫയർ ഫോഴ്സ് മേധാവി കെ. പത്മകുമാർ, ഫുട്ബോൾ താരവും പോലീസ് ഡെപ്യൂട്ടി കമാൻഡറുമായി ഐ.എം. വിജയൻ എന്നിവരാണ് സർവീസിൽ നിന്ന് വിരമിക്കുന്നത്. 
       1991 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ് ശാരദാ മുരളീധരൻ. വന്യജീവി സംഘർഷം രൂക്ഷമായിരിക്കുന്നതിനിടെ വനം വകുപ്പ് തലപ്പത്തിരുന്ന ആളാണ് ഗംഗാസിംഗ്. കെ. പത്മകുമാർ ഒഴിയുമ്പോൾ മനോജ് എബ്രഹാമിനെ ഫയർ ഫോഴ്സ് മേധാവി സ്ഥാനത്തേക്ക് സർക്കാർ നിയമിച്ചിട്ടുണ്ട്. ബിജു പ്രഭാകർ വിരമിക്കുമ്പോൾ കെഎസ്ഇബി ചെയർമാൻ സ്ഥാനത്തേക്ക് പുതിയ ആളെ സർക്കാരിന് നിയമിക്കേണ്ടി വരും. 

Post a Comment

0 Comments

Ad Code

Responsive Advertisement