Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.

യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.
അടൂർ: യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പട്ടാഴി നടുത്തേരി സ്വദേശി അരുൺ രാജിനെ (41) ആണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
           ഉത്സവത്തിൽ പങ്കെടുക്കുന്നതിനായി അടൂർ  മണക്കാല തൂവയൂർ വടക്ക് ചന്ദ്രൻ ആചാരി എന്നയാളുടെ വീട്ടിൽ എത്തിയ അരുൺ രാജിനെ, ഉത്സവ ദിവസം രാത്രിയിൽ ബന്ധുവിന്റെ വീട്ടിൽ കിടന്നുറങ്ങിയ ശേഷം രണ്ട് ദിവസമായി കാണാനില്ലായിരുന്നു. വീട്ടുകാർ പരിസരപ്രദേശങ്ങളിലും ബന്ധുവീടുകളിലും അന്വേഷിച്ചെങ്കിലും ആളെ കണ്ടെത്താനായില്ല. തുടർന്ന് അടൂർ ഫയർ സ്റ്റേഷനിൽ നിന്നുമെത്തിയ ഫയർ ആൻഡ് റെസ്ക്യൂ ടീമാണ് മൃതദേഹം കണ്ടെത്തിയത്. സീനിയർ റെസ്ക്യൂ ഓഫീസർ അജിഖാൻ യൂസുഫിന്റെ നേതൃത്വത്തിൽ അരുൺജിത്, രഞ്ജിത്, പ്രശോബ്, സജാദ്, വേണു എന്നിവരടങ്ങിയ സംഘത്തിൻ്റെ തിരച്ചിലിലാണ് ഇയാളെ ചന്ദ്രൻ ആചാരിയുടെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
         ഏകദേശം 70 അടി താഴ്ചയുള്ള കിണറ്റിൽ നിന്നുമാണ് മൃതദേഹം പുറത്തെടുത്ത് പോലീസിന് കൈമാറിയത്.

Post a Comment

0 Comments

Ad Code

Responsive Advertisement