Hot Posts

Ad Code

Responsive Advertisement

ടിപ്പർ ലോറിക്ക് പിന്നിൽ ഇടിച്ച ടോറസ് കത്തി നശിച്ചു.

ടിപ്പർ ലോറിക്ക് പിന്നിൽ ഇടിച്ച ടോറസ് കത്തി നശിച്ചു.
തിരുവല്ല: ടിപ്പർ ലോറിക്ക് പിന്നിൽ ഇടിച്ച ടോറസ് കത്തി നശിച്ചു.  മനയ്ക്കച്ചിറയിൽ ടികെ റോഡിലെ പെട്രോൾ പമ്പിന് സമീപം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നേകാലോടെ ആയിരുന്നു സംഭവം.
       കോഴഞ്ചേരി ഭാഗത്തു നിന്നും മെറ്റൽ കയറ്റിവന്ന ഉത്തർപ്രദേശ് രജിസ്ട്രേഷനിൽ ഉള്ള ടോറസ് ലോറിയാണ് കത്തി നശിച്ചത്. രണ്ട് കാറുകൾക്ക് പിന്നിൽ ഇടിച്ച ശേഷം നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിക്ക് പിന്നിൽ ടോറസ് ഇടിക്കുകയായിരുന്നു. തുടർന്ന് ടോറസിന്റെ ക്യാബിനിൽ നിന്നും തീ ഉയർന്നു. ലോറിയുടെ ക്യാബിൻ പൂർണ്ണമായും കത്തി നശിച്ചു.  തീപിടിച്ചതിന് പിന്നാലെ ഡ്രൈവർ ലോറിയിൽ നിന്നും ഇറങ്ങി ഓടി രക്ഷപ്പെട്ടു. തിരുവല്ലയിൽ നിന്നും  അഗ്നിരക്ഷാ സേനയെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കികിയത്. സംഭവത്തെ തുടർന്ന് റോഡിൽ അരമണിക്കൂറോളം നേരം ഗതാഗതം തടസ്സപ്പെട്ടു.

Post a Comment

0 Comments

Ad Code

Responsive Advertisement