Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മതത്തിന്‍റെ പേരിൽ എന്തും ചെയ്യാമെന്ന് കരുതരുത്; ആന എഴുന്നള്ളിപ്പ് കേസില്‍ ഹൈക്കോടതി.

മതത്തിന്‍റെ പേരിൽ എന്തും ചെയ്യാമെന്ന് കരുതരുത്; ആന എഴുന്നള്ളിപ്പ് കേസില്‍ ഹൈക്കോടതി.

കൊച്ചി: ആന പരിപാലനവുമായി ബന്ധപ്പെട്ട കേസില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ താക്കീത്. തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിലെ ഉത്സവത്തിന് ആനകളെ  എഴുന്നള്ളിച്ചതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ ഫയൽ ചെയ്ത റിപ്പോർട്ട് കോടതി പരിഗണിച്ചു. ജസ്റ്റിസ് ജയശങ്കർ നമ്പ്യാർ, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 
      ദേവസ്വങ്ങളെ ഹൈക്കോടതി താക്കീത് ചെയ്തു. നിർദ്ദേശം എന്തുകൊണ്ട് നടപ്പാക്കുന്നില്ലെന്ന് കോടതി ചോദിച്ചു. മതത്തിന്‍റെ പേരിൽ എന്തും ചെയ്യാമെന്ന് കരുതരുത്. സാമാന്യബുദ്ധി പോലുമില്ലേ എന്ന് കോടതി ചോദിച്ചു. ചില ആളുകളുടെ ഈഗോ ആകരുത് നടപ്പാക്കേണ്ടത്. കോടതി നിർദ്ദേശം നടപ്പാക്കണം. 
       ദേവസ്വം ബോർഡ് ഓഫീസറോട് സത്യവാങ്മൂലം നൽകാൻ കോടതി നിർദ്ദേശം നല്‍കി. സത്യവാങ്മൂലം തൃപ്തികരമല്ലെങ്കിൽ ആവശ്യമായ നടപടികൾ എടുക്കുമെന്നും കോടതി പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement