Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് സ്ഥലംമാറ്റം; പത്തനംതിട്ട കളക്ടറേറ്റിൽ സീനിയർ സൂപ്രണ്ടായി.

നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് സ്ഥലംമാറ്റം; പത്തനംതിട്ട കളക്ടറേറ്റിൽ സീനിയർ സൂപ്രണ്ടായി.


പത്തനംതിട്ട: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് സ്ഥലംമാറ്റം. കോന്നി തഹസില്‍ദാര്‍ സ്ഥാനത്തു നിന്നു മാറ്റിയാണ് പത്തനംതിട്ട കളക്ടറേറ്റിലെ സീനിയര്‍ സൂപ്രണ്ട് തസ്തികയിലേക്ക് നിയമിക്കാൻ സര്‍ക്കാര്‍ ഉത്തരവിറക്കിയത്. മഞ്ജുഷയുടെ അപേക്ഷ പരിഗണിച്ച് ലാന്‍ഡ് റവന്യൂ കമ്മീഷണറാണ് സ്ഥലം മാറ്റിക്കൊണ്ട് ഉത്തരവ് ഇറക്കിയത്.
       നവീന്‍ ബാബുവിന്റെ മരണത്തെത്തുടര്‍ന്നായിരുന്നു സ്ഥാനമാറ്റത്തിനായി മഞ്ജുഷ അപേക്ഷ നല്‍കിയത്. ഭര്‍ത്താവിന്റെ മരണത്തെത്തുടര്‍ന്നുള്ള മാനസികാഘാതത്താല്‍ താന്‍ ജോലി ചെയ്തു വരുന്ന ഉയര്‍ന്നതും സ്വതന്ത്രവും ഏറെ സുപ്രധാനവുമായ കോന്നി തഹസില്‍ദാര്‍ തസ്തികയില്‍ ജോലി തുടരാനുള്ള മാനസികാവസ്ഥ തനിക്കില്ലെന്നും തത്തുല്യമായ മറ്റൊരു സ്ഥാനത്തേക്ക് മാറ്റി നിയമിക്കണം എന്നുമാവശ്യപ്പെട്ടുകൊണ്ട് മഞ്ജുഷ മൂന്നാഴ്ച മുമ്പ് നല്‍കിയ കത്ത് പരിഗണിച്ചാണ് സ്ഥാനമാറ്റം. തിങ്കളാഴ്ച മുതലാണ് പത്തനംതിട്ട കളക്ടറേറ്റിലെ സീനിയര്‍ സൂപ്രണ്ട് തസ്തികയിലേക്കുള്ള പുതിയ നിയമനം.

Post a Comment

0 Comments

Ad Code

Responsive Advertisement