Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അമ്പാട്ട് എ.എൻ. തങ്കപ്പൻ നായർ അന്തരിച്ചു.

അമ്പാട്ട് എ.എൻ. തങ്കപ്പൻ നായർ അന്തരിച്ചു.


ചങ്ങനാശ്ശേരി: ഇത്തിത്താനം ഇളങ്കാവ് ദേവസ്വത്തിന്റെയും ജനതാ സർവ്വീസ് സഹകരണ ബാങ്കിന്റെയും മുൻ പ്രസിഡന്റും കുറിച്ചി ഗ്രാമപഞ്ചായത്ത് അംഗവുമായിരുന്ന (1978 - 1984) അമ്പാട്ട് എ.എൻ. തങ്കപ്പൻ നായർ (97) അന്തരിച്ചു.
          സിപിഐയുടെ സജീവ പ്രവർത്തകനായി വിദ്യാഭ്യാസ കാലഘട്ടത്തിൽ തന്നെ പൊതുരംഗത്തെത്തി, എഎൻടി എന്ന മൂന്നക്ഷരത്തിൽ അറിയപ്പെട്ടിരുന്ന ഇദ്ദേഹം, ഏകദേശം ഏഴു പതിറ്റാണ്ടോളം ഇത്തിത്താനം പ്രദേശത്തിന്റെ വികസന പ്രവർത്തനങ്ങളിൽ കർമ്മ നിരതനായിരുന്നു. ഇത്തിത്താനം പ്രദേശത്തിന്റെ മാറ്റങ്ങൾക്കു വേണ്ടി പ്രവർത്തിച്ചിരുന്ന ഐഡിസിയുടെ സ്ഥാപകരിൽ പ്രമുഖനും സജീവ പ്രവർത്തനുമായിരുന്നു. വളരെക്കാലം മലകുന്നം മിൽമ സൊസൈറ്റി പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു.
മക്കൾ: അനിൽകുമാർ (ഇത്തിത്താനം ജനതാ സർവ്വീസ് സഹകരണ ബാങ്ക് മുൻജീവനക്കാരൻ), വത്സമ്മ (ഇത്തിത്താനം എച്ച്എസ്എസ് റിട്ട. അദ്ധ്യാപിക). മരുമക്കൾ: ജയ അനിൽ കുമാർ, പങ്കജാക്ഷ മേനോൻ (റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ).
സംസ്കാരം നാളെ (02-12-2024, തിങ്കൾ) രാവിലെ 10ന് വീട്ടുവളപ്പിൽ നടക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement