Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പ്രസിഡന്റ്സ് ട്രോഫി ജലോത്സവവും ചാമ്പ്യൻസ് ബോട്ട് ലീഗ് ഫൈനലും ഇന്ന്.

പ്രസിഡന്റ്സ് ട്രോഫി ജലോത്സവവും ചാമ്പ്യൻസ് ബോട്ട് ലീഗ് ഫൈനലും ഇന്ന്.

കൊല്ലം: അഷ്ടമുടിക്കായലിൽ പ്രസിഡന്റ്സ് ട്രോഫി ജലോത്സവവും ചാമ്പ്യൻസ് ബോട്ട് ലീഗ് ഫൈനലും ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ടിന് ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. മേയർ പ്രസന്ന ഏണസ്റ്റ് പതാക ഉയർത്തും. എം. മുകേഷ് എംഎൽഎ അദ്ധ്യക്ഷനാകും. എൻ.കെ. പ്രേമചന്ദ്രൻ എംപി മാസ് ഡ്രിൽ ഫ്ലാഗ്ഓഫ് ചെയ്യും. സമാപന സമ്മേളനം ഉദ്‌ഘാടനവും സമ്മാനവിതരണവും ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിക്കും. സമാപന സമ്മേളനത്തിൽ എം. നൗഷാദ് എംഎൽഎ അദ്ധ്യക്ഷനാകും. 
      തേവള്ളി കൊട്ടാരത്തിനു സമീപത്തു നിന്നുള്ള സ്റ്റാർട്ടിങ് പോയിന്റ് മുതൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപത്തെ ബോട്ട് ജെട്ടി വരെ 1100 മീറ്റർ ദൂരത്തിലാണ് മത്സരം. ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരത്തിൽ ഒമ്പത് ചുണ്ടൻ വള്ളവും പ്രസിഡന്റ്സ് ട്രോഫി മത്സരത്തിൽ 10 ചുണ്ടൻ ഇതര വള്ളങ്ങളും പങ്കെടുക്കും. 




Post a Comment

0 Comments

Ad Code

Responsive Advertisement