Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കർണ്ണാനന്ദകരമായി ആർപ്പൂക്കര പൂരം.

കർണ്ണാനന്ദകരമായി ആർപ്പൂക്കര പൂരം.


കോട്ടയം: ആർപ്പൂക്കര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തിരുവുത്സവത്തോടനുബന്ധിച്ച് പൂരം നടന്നു. വൈകുനേരം 5.30ന് ക്ഷേത്രത്തിൻ്റെ മുമ്പിലുള്ള നടപ്പന്തലിൽ കർണ്ണാനന്ദകരമായി താളവിസ്മയം തീർത്ത് പൂരം അരങ്ങേറി. കുടമാറ്റവും ആൽത്തറമേളവും മയൂരനൃത്തവും പൂരത്തിന് കൊഴുപ്പേകി.
        പൂരത്തിനൊപ്പം നടന്ന ദേശവിളക്ക്, ആർപ്പൂക്കര ക്ഷേത്രവും പരിസരവും പ്രകാശപൂരിതമാക്കി. മലയാലപ്പുഴ രാജൻ എന്ന ഗജവീരനാണ് തിടമ്പേറ്റിയത്. പാഞ്ഞാൾ വേലുക്കുട്ടി ആശാനും സംഘവും അവതരിപ്പിച്ച ആൽത്തറമേളം, കോട്ടയം അഖിൽ, പ്രവീൺ പ്രകാശ് എന്നിവരുടെ നാഗസ്വരം എന്നിവ പൂരത്തിന് മികവാർന്നു. ഹൈക്കോടതിയുടെ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ ഈ വർഷം പൂരത്തിന് 3 ആനകൾ മാത്രമാണ് ഉണ്ടായിരുന്നത്. മുൻ വർഷങ്ങളിൽ ഏഴ് ആനകൾ പങ്കെടുത്തിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement