Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ജൽജീവൻ മിഷൻ പ്രവർത്തനങ്ങൾക്ക് വാളണ്ടിയർമാരെ നിയമിക്കുന്നു.

ജൽജീവൻ മിഷൻ പ്രവർത്തനങ്ങൾക്ക് വാളണ്ടിയർമാരെ നിയമിക്കുന്നു.


പീരുമേട്: ജല അതോറിറ്റി പീരുമേട് പിഎച്ച് സബ്ബ് ഡിവഷനു കീഴിൽ പീരുമേട് സെക്ഷൻ ആഫീസിൻ്റെ പരിധിയിൽ പീരുമേട് പഞ്ചായത്തിലെ ജൽജീവൻ മിഷൻ പ്രവർത്തനങ്ങൾക്ക് വോളണ്ടിയർമാരെ നിയമിക്കുന്നു. 179 ദിവസങ്ങങ്ങളിൽ കവിയാത്ത കാലയളവിലേക്ക് ദിവസ വേതനം 631 രൂപ അടിസ്ഥാനത്തിൽ ആണ് നിയമനം. സിവിൽ, മെക്കാനിക്കൽ എന്നീ വിഭാഗത്തിൻ എൻജിനീയറിംഗ് ബിരുദം, ഡിപ്ലോമ, ഐ.ടി.ഐ. യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ പരിജ്ഞാനം, ജലവിതരണ രംഗത്തെ മുൻപരിചയം എന്നിവ അഭികാമ്യം. പീരുമേട് പഞ്ചായത്തിൻ്റെ പരിധിയിൽ താമസക്കാരും സ്വന്തമായി ഇരുചക്രവാഹനവും ഡ്രൈവിംഗ് ലൈസൻസും ഉള്ളവർക്ക് മുൻഗണന. താൽപ്പര്യമുള്ളവർ 2025 ജനുവരി രണ്ടാം തീയതിക്ക് മുമ്പ്  ആയി eepmd1@gmai.com എന്ന മെയിലേക്ക് അപേക്ഷ അയക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി പീരുമേട് ബബ് ഡിവിഷൻ അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement