Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സ്വകാര്യ ബസിൽ നിന്നും തെറിച്ച് വീണ് മധ്യവയസ്കയ്ക്ക് പരിക്ക്.

സ്വകാര്യ ബസിൽ നിന്നും തെറിച്ച് വീണ് മധ്യവയസ്കയ്ക്ക് പരിക്ക്.


തിരു.: കല്ലറയിൽ സ്വകാര്യ ബസിൽ നിന്നും തെറിച്ച് വീണ് അപകടം, മധ്യവയസ്കയ്ക്ക് പരിക്ക്.. മരുതമൺ ജംഗ്ഷന് സമീപമാണ് സ്വകാര്യ ബസിൽ നിന്നും യാത്രക്കാരി തെറിച്ച് വീണത്. പാലോട് സ്വദേശി ഷൈലജയ്ക്കാണ് (52) പരിക്കേറ്റത്. 
         കല്ലറയിൽ നിന്ന് പാലോട് ഭാഗത്തേക്ക് യാത്ര ചെയ്യവേ ആണ്  അപകടം. അടുത്ത സീറ്റിലേക്ക് മാറി ഇരിക്കുവാൻ ശ്രമിക്കവേ വളവ് തിരിഞ്ഞ സമയത്താണ് പിടി തെറ്റി റോഡിലേക്ക് തെറിച്ചു വീണത്. ഡ്രൈവർ ഓപ്പറേറ്റിംഗ് ഡോർ തുറന്ന് വച്ചിരുന്നതാണ് റോഡിലേക്ക് വീഴാൻ കാരണം. താടിയെല്ലിന് പരിക്കേറ്റ ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement