Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സ്‌കൂൾ, കോളേജ് ടൂർ സീസൺ: വാഹനങ്ങളുടെ ഫിറ്റ്നസിനെക്കുറിച്ച് ആശങ്ക; പരിശോധന അടുത്ത ആഴ്ച മുതൽ.

സ്‌കൂൾ, കോളേജ് ടൂർ സീസൺ: വാഹനങ്ങളുടെ ഫിറ്റ്നസിനെക്കുറിച്ച് ആശങ്ക; പരിശോധന അടുത്ത ആഴ്ച മുതൽ.

തിരു.: ആലപ്പുഴ കളർകോട് കാറപകടത്തിന്റെ പശ്ചാത്തലത്തിൽ സ്കൂൾ, കോളേജ് ടൂർ ട്രിപ്പ് വാഹനങ്ങളുടെ ഫിറ്റ്നസ് ചർച്ചയാകുന്നു. അലങ്കാരങ്ങളും ആർഭാടങ്ങളും കൂടുതലുള്ള ബസുകളാണ് വിദ്യാർത്ഥികൾക്ക് പ്രിയം. എന്നാൽ, അവ മോട്ടോർ വാഹനവകുപ്പ് മുന്നോട്ടു വെക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നവയാണോയെന്ന ആശങ്കയാണ് രക്ഷിതാക്കളും സ്ഥാപന നടത്തിപ്പുകാരും മുന്നോട്ടു വെക്കുന്നത്.
      ലേസർ ലൈറ്റ്, സ്മോക്ക് സ്റ്റോക്ക്, സൗണ്ട് ബ്ലോക്സുകൾ തുടങ്ങി നിയമം അനുശാസിക്കാത്ത പലതും ഇത്തരം ടൂറിസ്റ്റ് ബസുകളിൽ ഇടംപിടിക്കും. ഇത് പലപ്പോഴും ബസ് ഡ്രൈവറുടെ ശ്രദ്ധയെ ബാധിക്കുകയും ചെയ്യും. വിനോദസഞ്ചാര സീസൺ തുടങ്ങുമ്പോൾ സഞ്ചരിക്കുന്ന വാഹനത്തിന്റെ കാര്യത്തിൽ അധികൃതർ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്ന് മന്ത്രിതലത്തിലും മോട്ടോർവാഹന വകുപ്പ് ഉന്നത ഉദ്യോഗസ്ഥതലത്തിലും നിർദ്ദേശമുണ്ട്.
      എല്ലാ സ്കൂൾ ബസുകളും അടുത്തയാഴ്ച മുതൽ പരിശോധിക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർക്കാണ് ഇതിന്റെ ചുമതല. സ്കൂൾ മാനേജ്മെന്റിനാണ് അവരവർ ഉപയോഗിക്കുന്ന വാഹനം പരിശോധനയ്ക്കെത്തിക്കേണ്ടതിന്റെ ഉത്തരവാദിത്വം. അവരവരുടെ പരിധിയിലെ ആർടിഒ ഓഫീസുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തേണ്ടത്. ആദ്യമെത്തുന്നവർക്ക് ആദ്യം പരിശോധന എന്നരീ തി അവലംബിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു.
 



mibextid=ZbWKwL

Post a Comment

0 Comments

Ad Code

Responsive Advertisement