Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ‌വർദ്ധന; ഉത്തരവ് ഇന്നിറങ്ങിയേക്കും.

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ‌വർദ്ധന; ഉത്തരവ് ഇന്നിറങ്ങിയേക്കും.


തിരു.: വൈദ്യുതി നിരക്ക് ‌വർദ്ധിപ്പിച്ച റെഗുലേറ്ററി കമ്മീഷൻ തീരുമാനം ഇന്നുണ്ടായേക്കും. റെഗുലേറ്ററി കമ്മീഷൻ അംഗങ്ങൾ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ സന്ദർശിച്ച് കാര്യങ്ങൾ ധരിപ്പിച്ചിരുന്നു. യൂണിറ്റിന് 10 പൈസ മുതൽ 20 പൈസ വരെ ഉയർത്തിയേക്കും. യൂണിറ്റിന് ശരാശരി 34 പൈസയെങ്കിലും കൂട്ടണമെന്നാണ് കെഎസ്ഇബി ആവശ്യപ്പെട്ടിട്ടുള്ളത്.
         വിവിധ മേഖലകളിൽ സിറ്റിംഗ് നടത്തി പൊതുജന അഭിപ്രായങ്ങൾ കൂടി കേട്ട ശേഷമാണ് നിരക്ക് വർദ്ധിപ്പിക്കാൻ റെഗുലേറ്ററി കമ്മീഷൻ തീരുമാനിച്ചത്. യൂണിറ്റിന് 10 മുതൽ 20 പൈസ വരെ ഉയർത്താനാണ് ധാരണ. വേനൽക്കാലത്ത് അധിക താരിഫ് ഈടാക്കണമെന്ന പുതിയ നിർദ്ദേശവും കെഎസ് ഇബി മുന്നോട്ടുവച്ചിട്ടുണ്ട്. വേനൽക്കാലമായ ജനുവരി മുതൽ മെയ് വരെ നിലവിലെ താരിഫിന് പുറമെ 10 പൈസ കൂടി യൂണിറ്റിന് അധികമായി വാങ്ങണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം. ഇതിലും തീരുമാനം ഉണ്ടാകും. നിരക്ക് വർദ്ധനവിന് മുഖ്യമന്ത്രി തത്വത്തിൽ അനുമതി നൽകിയതായാണ് സൂചന. ഇന്നു തന്നെ ഇതു സംബന്ധിച്ച റെഗുലേറ്ററി കമ്മീഷന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നേക്കും. നിരക്ക് വർദ്ധിപ്പിക്കുകയല്ലാതെ മറ്റ് വഴികൾ ഇല്ലെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. ജനുവരി ഒന്നു മുതൽ പുതിയ നിരക്ക് ഈടാക്കും. പ്രതിവർഷം രണ്ടായിരം കോടിയിലേറെ രൂപയുടെ നഷ്ടം നേരിടുന്നുവെന്നാണ് കെഎസ്ഇബി വാദം. അതേസമയം, കെഎസ്ഇബിയ്ക്ക് പിരിഞ്ഞു കിട്ടാനുള്ള വൻ കുടിശികകൾ പിരിച്ചെടുക്കാൻ യാതൊരു നടപടിയും ബോർഡിൻ്റെ ഭാഗത്തു നിന്നോ സർക്കാർ ഭാഗത്തു നിന്നോ ഉണ്ടാകുന്നില്ലെന്നത് പ്രതിഷേധാർഹമാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement