Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ശബരിമലയിൽ ആര്‍ക്കും പ്രത്യേക പരിഗണന വേണ്ടെന്ന് ഹൈക്കോടതി.

ശബരിമലയിൽ ആര്‍ക്കും പ്രത്യേക പരിഗണന വേണ്ടെന്ന് ഹൈക്കോടതി.

കൊച്ചി: ശബരിമലയിൽ ആർക്കും പ്രത്യേക പരിഗണന നൽകരുതെന്ന് ഹൈക്കോടതി. മറ്റ് ഭക്തർക്ക് നൽകാത്ത പരിഗണന വ്യവസായിയായ സുനിൽ സ്വാമിയ്ക്ക് സന്നിധാനത്ത് നൽകരുതെന്ന് കോടതി പറഞ്ഞു. ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് ഈ ഉത്തരവ്. നേരത്തേ ശബരിമലയുമായി ബന്ധപ്പെട്ട സുനിൽ സ്വാമിയുടെ ഇടപെടലുകൾ വിവാദങ്ങൾക്കിടയാക്കിയിരുന്നു. മാസങ്ങളായി ഇവ കോടതി പരിശോധിച്ചു വരുകയായിരുന്നു. വിവിധ വകുപ്പുകളിൽ നിന്ന് ഇത് സംബന്ധിച്ച് റിപ്പോർട്ട് തേടുകയും ചെയ്തിരുന്നു. ഈ റിപ്പോർട്ടുകൾ പരിശോധിച്ച ശേഷമാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് വരുന്നത്.

          ശബരിമലയിൽ ഏതെങ്കിലും ഒരു ഭക്തന് പ്രത്യേക പരിഗണന നൽകാൻ പാടില്ലെന്ന് കയറ്റുമതി വ്യവസായിയായ സുനിൽ സ്വാമിയുടെ ഇടപെടലുകളുമായി ബന്ധപ്പെടുത്തി കോടതി പറഞ്ഞു. മറ്റ് ഭക്തർക്ക് ലഭിക്കാത്ത സൗകര്യങ്ങൾ സുനിൽ സ്വാമിക്ക് ശബരിമലയിൽ ലഭിക്കാൻ പാടില്ലെന്നും കോടതി വ്യക്തമാക്കി. എല്ലാ ദിവസത്തെ പൂജകളിലും സുനിൽ സ്വാമി പങ്കെടുക്കുന്നുണ്ട്. ഈ സമയത്തെല്ലാം ശ്രീകോവിലിന് മുന്നിൽ സുനിൽ സ്വാമി ഉണ്ടാകാറുണ്ട്. നട തുറക്കുന്ന ദിവസങ്ങളിലെല്ലാം അവിടെ സുനിൽ സ്വാമി സ്ഥിരമായി താമസിക്കുന്നു. ഈ പരിഗണനകൾ ഒന്നും മറ്റ് ഭക്തർക്ക് ലഭിക്കാറില്ല. വിർച്വൽ ക്യൂ വഴി മാത്രമാണ് ഭക്തർക്ക് സന്നിധാനത്തേക്ക് പ്രവേശനമുള്ളത്. സുനിൽ സ്വാമിക്കും ഈ രീതിയിൽ പ്രവേശനം അനുവദിച്ചാൽ മതിയെന്ന് കോടതി പറഞ്ഞു.

         ശബരിമലയിലെ ഡോണർ ഹൗസായ സഹ്യാദ്രി പിൽഗ്രിം സെന്ററിലെ 401-ാം മുറി പത്ത് വർഷമായി സുനിൽ സ്വാമി മാത്രമാണ് ഉപയോഗിക്കുന്നതെന്നും കോടതി കണ്ടെത്തി. ഡോണർ റൂമുകളിൽ ഒരു സീസണിൽ അഞ്ച് ദിവസം ആ മുറിയിൽ സൗജന്യമായി താമസിക്കാനും പത്ത് ദിവസം വാടക നൽകി താമസിക്കാനും അനുവാദമുണ്ട്. എന്നാൽ, വർഷങ്ങളോളം അത് കൈവശം വെക്കാൻ കഴിയില്ല. 

        വർഷങ്ങൾക്ക് മുമ്പ് തന്നെ ശബരിമലയിലെ സുനിൽ സ്വാമിയുടെ ഇടപെടൽ വിവാദമാണ്. ബാർ കോഴക്കേസുമായി ബന്ധപ്പെട്ട് വിവാദങ്ങളിൽ ഉൾപ്പെട്ട വ്യക്തിയാണ് അദ്ദേഹം. കോഴ ഇടപാടുമായി ബന്ധപ്പെട്ട് ബാറുടമകളുടെ വീടും ആദായ നികുതി വകുപ്പ് റെയ്ഡ് ചെയ്തിരുന്നു. ഇദ്ദേഹത്തിന് ശബരിമലയിൽ പ്രത്യേക പരിഗണന ലഭിക്കുന്നുവെന്നും വ്യക്തിതാത്പര്യങ്ങൾക്ക് വേണ്ടി ദേവസ്വം ഉദ്യോഗസ്ഥരെ പണം കൊടുത്ത് സ്വാധീനിക്കുന്നുണ്ടെന്നും ആചാരലംഘനം നടത്തുന്നുണ്ടെന്നും സുനിൽ സ്വാമിക്കെതിരെ വർഷങ്ങൾക്ക് മുമ്പ് തന്നെ വിജിലൻസ് റിപ്പോർട്ടുണ്ടായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement