Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സന്തോഷ് ട്രോഫി ഫുട്ബോള്‍ ഫൈനല്‍ ഇന്ന്.

സന്തോഷ് ട്രോഫി ഫുട്ബോള്‍ ഫൈനല്‍ ഇന്ന്.


സന്തോഷ് ട്രോഫി ഫുട്ബോളിൻ്റെ ഫൈനല്‍ മത്സരം ഇന്നു നടക്കും. എട്ടാം കിരീടം ലക്ഷ്യമിട്ടിടിറങ്ങുന്ന കേരളത്തിൻ്റെ എതിരാളി കരുത്തരായ പശ്ചിമ ബംഗളാണ്. രാത്രി 7.30 മുതലാണ് കലാശപ്പോരാട്ടം. മത്സരം തത്സമയം ഡിഡി സ്പോര്‍ട്സിലും എസ്‌എസ്‌ഇഎന്‍ ആപ്പിലൂടെയും കാണാം.
         പ്രതിരോധ താരം മനോജിന് സെമിയില്‍ റെഡ് കാര്‍ഡ് ലഭിച്ചിരുന്നു. അതിനാല്‍ താരത്തിനു ഇന്ന് കളിക്കാന്‍ സാധിക്കില്ല. ഫൈനലിനു ഇറങ്ങുമ്പോള്‍ കേരളത്തിനു ക്ഷീണമുണ്ടാക്കുന്ന കാര്യമാണിത്. മനോജിനു പകരം ആദില്‍ അമല്‍ കളിച്ചേക്കും. ബംഗാള്‍ ടീം സന്തുലിതമാണ്. കടുത്ത എതിരാളികളെയാണ് കേരളത്തിനു ഫൈനലില്‍ നേരിടേണ്ടത്. കേരളം 5-4-1 ശൈലിയിലാണ് വിന്ന്യസിക്കുന്നത്. മിന്നും ഫോമിലുള്ള അജ്സല്‍ ഏക സ്ട്രൈക്കറാകും. നിജോ ഗില്‍ബര്‍ട്ട് അടക്കമുള്ളവരാണ് മധ്യനിര. ബംഗാള്‍ 4-3-3 ഫോര്‍മേഷനായിരിക്കും പരീക്ഷിക്കുക. അപരാജിത മുന്നേറ്റത്തോടെയാണ് കേരളം ഫൈനലില്‍ ഇറങ്ങുന്നത്. കേരളത്തിന്റെ 16ാം ഫൈനലാണിത്. ബംഗാളിന് 47ാം ഫൈനലും. ബംഗാളിന് 32 കിരീടങ്ങളാണുള്ളത്. കേരളത്തിന് ഏഴും.

Post a Comment

0 Comments

Ad Code

Responsive Advertisement