Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ചലച്ചിത്രകാരന്‍ ശ്യാം ബെനഗല്‍ അന്തരിച്ചു.

ചലച്ചിത്രകാരന്‍ ശ്യാം ബെനഗല്‍ അന്തരിച്ചു.


മുംബൈ: വിഖ്യാത ചലച്ചിത്രകാരന്‍ ശ്യാം ബെനഗല്‍ (90) അന്തരിച്ചു. മുംബൈയിലെ ആശുപത്രിയില്‍ വച്ച്‌ ഇന്നലെ വൈകിട്ട് ആറരയോടെയാണ് അന്ത്യം.
        ദാദെ സാഹെബ് ഫാല്‍ക്കെ അവാര്‍ഡ് ഉള്‍പ്പടെ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. 18 ദേശിയ പുരസ്‌കാരങ്ങളാണ് അദ്ദേഹം നേടിയത്. മന്ദാന്‍, സുബൈദ, സര്‍ദാരി ബീഗം തുടങ്ങിയവയാണ് അദ്ദേഹം സംവിധാനം ചെയ്ത പ്രധാന സിനിമകള്‍. 1934ല്‍ ഹൈദരാബാദിലാണ് ജനം. 1947ല്‍ റിലീസ് ചെയ്ത അങ്കുറിലൂടെയാണ് ആദ്യമായി സംവിധായകനാവുന്നത്. ചിത്രത്തിന് രണ്ടാമത്തെ മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. മൂന്നാമത്തെ ചിത്രമായ നിഷാന്ദ് ക്യാന്‍ ചലച്ചിത്ര മേളയില്‍ പാം ഡി ഓറിന് നോമിനേറ്റ് ചെയ്യപ്പെട്ടു. 1976 ൽ അദ്ദേഹത്തിന് പദ്മശ്രീയും 1991ല്‍ പദ്മഭൂഷനും നല്‍കി രാജ്യം ആദരിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement