Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം ഉള്‍പ്പെടെ 218 പേർ ബിജെപിയില്‍ ചേർന്നു.

സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം ഉള്‍പ്പെടെ 218 പേർ ബിജെപിയില്‍ ചേർന്നു.


ആലപ്പുഴ: സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം ഉള്‍പ്പെടെ 218 പേർ ബിജെപിയില്‍ ചേർന്നു. ജില്ലാ പഞ്ചായത്തംഗം ബിപിൻ സി. ബാബു അടുത്തിടെ സിപിഎം വിട്ട് ബിജെപിയില്‍ ചേർന്നിരുന്നു. ബിപിൻ സി. ബാബുവിനോട് അടുപ്പമുള്ളവരാണ് ഇപ്പോള്‍ സിപിഎം വിട്ട് ബിജെപിയില്‍ ചേർന്നവരില്‍ ഏറിയ പങ്കും.
         സിപിഎം കരീലക്കുളങ്ങര ലോക്കല്‍ കമ്മിറ്റിയംഗവും സിഐടിയു നേതാവുമായ സക്കീർ ഹുസൈനാണ് ബിജെപിയില്‍ ചേർന്നത്. ഇദ്ദേഹം കുടുംബത്തോടൊപ്പമാണ് യോഗത്തിനെത്തിയത്. പത്തിയൂർ പഞ്ചായത്ത് മുൻ അംഗം കൂടിയാണ് സക്കീർ ഹുസൈൻ. സിപിഎമ്മിന്റെ അഞ്ച് ബ്രാഞ്ച് സെക്രട്ടറിമാർ ഉള്‍പ്പെടെ 49 പാർട്ടി അംഗങ്ങള്‍ ബിജെപിയില്‍ ചേർന്നതായി നേതാക്കൻമാർ പറഞ്ഞു. ഡിവൈഎഫ്ഐ മുൻ മേഖലാ സെക്രട്ടറി സമീറും ബിജെപിയില്‍ ചേർന്നിട്ടുണ്ട്. കോണ്‍ഗ്രസില്‍ നിന്ന് 27 പേരും ബിജെപിയില്‍ ചേർന്നു. സിപിഎമ്മിന്റെ ശക്തികേന്ദ്രമായ പത്തിയൂരില്‍ നിന്ന് 62 പേരും ദേവികുളങ്ങരയില്‍ നിന്നു 96 പേരും ചേരാവള്ളി മേഖലയില്‍ നിന്നു 49 പേരും കണ്ടല്ലൂരില്‍ നിന്നു 46 പേരും പാർട്ടിയില്‍ ചേർന്നു. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഇവരെ ഷാൾ അണിയിച്ച് സ്വീകരിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement