Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തലയോട്ടിയും അസ്ഥികളും കവറിനുള്ളിൽ കെട്ടിയ നിലയിൽ കണ്ടെത്തി.

തലയോട്ടിയും അസ്ഥികളും കവറിനുള്ളിൽ കെട്ടിയ നിലയിൽ കണ്ടെത്തി. 

കോട്ടയം: വാഴൂർ കൊടുങ്ങൂരിൽ തലയോട്ടിയും അസ്ഥികളും കവറിനുള്ളിൽ കെട്ടിയ നിലയിൽ കണ്ടെത്തി. നഗരമധ്യത്തിലുള്ള  ഹോട്ടലിന് സമീപത്ത് നിന്നാണ് പ്ലാസ്റ്റിക് കവറിൽ കെട്ടിയ നിലയിൽ തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. പ്രദേശം വൃത്തിയാക്കാൻ ചെന്നവരാണ് തലയോട്ടിയും അസ്ഥികളും കണ്ടത്.
     പള്ളിക്കത്തോട് പോലീസ് എത്തി ഇവ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. കണ്ടെത്തിയ അസ്ഥികളും തലയോട്ടിയും മനുഷ്യശരീരമാണോ എന്ന് തിരിച്ചറിയാൻ ശാസ്ത്രീയ പരിശോധന വേണ്ടി വരുമെന്ന് പോലീസ് അറിയിച്ചു. റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികളിലേയ്ക്ക് കടക്കുമെന്നും പോലീസ് വ്യക്തമാക്കി.

Post a Comment

0 Comments

Ad Code

Responsive Advertisement