Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മൂന്നു തവണയും തെറ്റായ ഉത്പന്നം: ഫ്ലിപ്കാർട്ടിന് 25,000 രൂപ പിഴയിട്ട് ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ.

മൂന്നു തവണയും തെറ്റായ ഉത്പന്നം: ഫ്ലിപ്കാർട്ടിന് 25,000 രൂപ പിഴയിട്ട് ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ.


കോട്ടയം: മൂന്നു തവണയും തെറ്റായ ഉത്പന്നം നൽകിയ ഓൺലൈൻ വ്യാപാരരംഗത്തെ പ്രമുഖ സ്ഥാപനമായ ഫ്ലിപ്പ്കാർട്ട്, ഉപയോക്താവിന് 25,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോട്ടയം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ ഉത്തരവ്. കോട്ടയം പുതുപ്പള്ളി സ്വദേശി സി.ജി. സന്ദീപിന്റെ പരാതിയിലാണ് നടപടി.
         ഫിലിപ്‌സ് കമ്പനിയുടെ ട്രിമ്മർ ഓർഡർ ചെയ്ത സന്ദീപിന് വ്യത്യസ്തമായ ഉത്പന്നമാണ് ലഭിച്ചത്. ഇക്കാര്യം ഫ്ലിപ്കാർട്ടിനെ അറിയിക്കുകയും തുക റീഫണ്ട് ചെയ്യുന്നതിന് അപേക്ഷിക്കുകയും ചെയ്തു.തുടർന്ന് അതേ ട്രിമ്മർ വീണ്ടും ഓർഡർ ചെയ്തു. തെറ്റായ ഉത്പന്നമാണ് വീണ്ടും വിതരണം ചെയ്യുന്നതെന്നു മനസ്സിലാക്കിയതിനാൽ, സ്വീകരിക്കാതെ ഡെലിവറി ഏജന്റ് മുഖേന മടക്കി അയച്ചു. തുടർന്ന് ഫ്ലിപ്കാർട്ട് കസ്റ്റമർ കെയറിൽ പുതിയ പരാതിയും നൽകി. ഇതേ മോഡൽ വാങ്ങാൻ മൂന്നാമതും ശ്രമം നടത്തിയപ്പോഴും പഴയതുപോലെ തന്നെ തെറ്റായ ഉത്പന്നമാണ് ലഭിച്ചത്. ഓപ്പൺ ബോക്‌സ് ഡെലിവറി സമയത്ത് ഇക്കാര്യം മനസ്സിലാക്കി ഏജന്റ് വഴി തിരികെ നൽകി. ഇ - മെയിലിൽ ഫ്ലിപ്കാർട്ടിന് പരാതി നൽകിയെങ്കിലും മറുപടി ലഭിച്ചില്ല. ഇതേത്തുടർന്നാണ് കോട്ടയം ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ പരാതി നൽകിയത്. തെളിവുകൾ പരിശോധിച്ച കമ്മീഷന് മൂന്നു തവണയും തെറ്റായ ഉത്പന്നമാണ് പരാതിക്കാരന് ലഭിച്ചതെന്ന് വ്യക്തമായി. തെളിവുകൾ നിഷേധിക്കാൻ കമ്മീഷനു മുൻപിൽ ഹാജരായ ഫ്ലിപ്കാർട്ടിന് കഴിഞ്ഞതുമില്ല. പാക്കേജിങ്ങിലും ഡെലിവറിയിലും കൃത്യത ഉറപ്പാക്കാൻ ഓൺലൈൻ മാർക്കറ്റിങ് സ്ഥാപനങ്ങൾ കർശന നടപടി സ്വീകരിക്കണമെന്ന് അഡ്വ. വി.എസ്. മനുലാൽ പ്രസിഡന്റായും ആർ. ബിന്ദു, കെ.എം. ആന്റോ എന്നിവർ അംഗങ്ങളുമായുള്ള ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ ഉത്തരവിൽ നിർദ്ദേശിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement