Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

താഴ്ചയിലേക്ക് മറിഞ്ഞ് കാർ കത്തിയ നിലയിൽ, അകത്ത് കത്തിക്കരിഞ്ഞ മൃതദേഹം.

താഴ്ചയിലേക്ക് മറിഞ്ഞ് കാർ കത്തിയ നിലയിൽ, അകത്ത് കത്തിക്കരിഞ്ഞ മൃതദേഹം.

കൊല്ലം: അഞ്ചൽ ഒഴുകുപാറയ്ക്കൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ നിലയിൽ കണ്ടെത്തി. കാറിനുളളിൽ കത്തിക്കരിഞ്ഞ നിലയിൽ ഒരു മൃതദേഹവും കണ്ടെത്തി. മൃതദേഹം ഒഴുകുപാറക്കല്‍ സ്വദേശി ലെനീഷ് തോമസ്സിന്റേതാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. ലെനീഷ് വീട്ടില്‍ നിന്ന് സിനിമ കാണാന്‍ പോയതാണെന്നാണ് വീട്ടുകാര്‍ പറയുന്നത്.
       ഇന്നലെ രാത്രിയാണ് സംഭവമുണ്ടായിരിക്കുന്നത്. റബർ മരങ്ങൾ മുറിച്ച സ്ഥലത്ത് താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ നിലയിലാണ് കാർ കണ്ടെത്തിയിരിക്കുന്നത്. പ്രദേശവാസികളാണ് രാവിലെ കാർ കാണുന്നത്. കാറിനുള്ളിലെ മൃതദേഹവും കത്തിക്കരിഞ്ഞ നിലിയിലാണ്. കാർ അബദ്ധത്തിൽ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയതാകാം എന്നാണ് പ്രാഥമിക നിഗമനം. എന്നാൽ, സംഭവത്തിൽ ഏതെങ്കിലും തരത്തിലുള്ള ദുരൂഹതയുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. ആത്മഹത്യയുടെ സാധ്യതയടക്കം പൊലീസ് അന്വേഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അധികം വീടുകളോ ആളുകളോ സമീപത്തില്ല. ശബ്ദം കേട്ടുവെന്ന് നാട്ടുകാരിൽ ചിലർ പറയുന്നുണ്ട്. കാറിനുള്ളിലെ മൃതദേഹം പൂർണ്ണമായി കത്തിക്കരിഞ്ഞ് തിരിച്ചറിയാൻ സാധിക്കാത്ത നിലയിൽ ആയിരുന്നു. കാറിന്റെ നമ്പർ പ്ലേറ്റടക്കം കത്തി നശിച്ചിരിക്കുകയാണ്. 

Post a Comment

0 Comments

Ad Code

Responsive Advertisement