Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പുതുവർഷപ്പിറവിയെ വരവേറ്റ് ലോകം.

പുതുവർഷപ്പിറവിയെ വരവേറ്റ് ലോകം.


കോട്ടയം: പോയകാല നഷ്ടങ്ങളെ തമസ്കരിച്ച്, പുത്തൻ പ്രതീക്ഷകളുമായി പുതുവർഷപ്പിറവിയെ വരവേറ്റ് ലോകം. പുതുവർഷം ആദ്യമെത്തിയത് റിപ്പബ്ലിക്ക് ഓഫ് കിരിബാത്തിയിലെ ക്രിസ്മസ് ഐലൻഡെന്ന ചെറുദ്വീപിൽ ഇന്നലെ ഉച്ചയോടുകൂടിയാണ്. പിന്നാലെ 15 മിനിറ്റ് വ്യത്യസത്തില്‍ ന്യൂസിലൻഡിലെ ചാതാം ദ്വീപിലേക്കെത്തി. തുടർന്ന് ഓക്ക്‌ലൻഡ്, വെല്ലിംഗ്ടണ്‍ നഗരങ്ങളും ടോംഗ, സമോവ എന്നിവയ്‌ക്കൊപ്പം ആഗോള ആഘോഷങ്ങളുടെ നിരയിലേയ്ക്ക് ചേർന്നു. ഫിജിയിലെ പസഫിക് ദ്വീപുകളാണ് നാലാമതായി 2025ന്റെ വരവാഘോഷിച്ചത്.
          എല്ലാവർഷവും ആഗോള തലത്തിലുള്ള പുതുവർഷപ്പിറവി രാജ്യങ്ങള്‍ വ്യത്യസ്ത സമയത്താണ് ആഘോഷിക്കുന്നത്. ലോകത്തിലെ വ്യത്യസ്ത സമയമേഖലകളാണ് ഇതിനു കാരണം. ബംഗ്ലാദേശിനും നേപ്പാളിനും പിന്നാലെ പതിനാറാമതായാണ് ഇന്ത്യയില്‍ പുതുവർഷം പിറവിയെടുത്തത്. ശ്രീലങ്കയും ഇന്ത്യക്കൊപ്പം പുതുയുഗപ്പിറവിയെ വരവേറ്റു. പുതുവർഷം അവസാനമെത്തുന്നത് യുഎസിലെ ബേക്കർ, ഹൗലൻഡ് ദ്വീപുകളിലാണ്. ജനവാസമില്ലാത്ത കുഞ്ഞൻ ദ്വീപുകളാണിവ. സമയമേഖലകളിലെ വ്യത്യസങ്ങള്‍ ചില രാജ്യങ്ങള്‍ തമ്മില്‍ ന്യൂ ഇയർ ആഘോഷത്തിന് 26 മണിക്കൂറിന്റെ ഇടവേളകള്‍ വരെ സൃഷ്ടിക്കുന്നുണ്ട്.
       സിഡ്‌നി, ടോക്കിയോ, ലണ്ടൻ, ന്യൂയോർക്ക് സിറ്റി തുടങ്ങി ലോകത്തിലെ പ്രമുഖ നഗരങ്ങളില്‍ വലിയ രീതിയിലുള്ള ആഘോഷപരിപാടികളാണ് എല്ലാ പുതുവർഷത്തിനും സംഘടിപ്പിക്കുന്നത്. പ്രശസ്തമായ ഹാർബർ വെടിക്കെട്ട്, ടോക്കിയോയിലെ ടെമ്പിള്‍ ബെല്‍ ചടങ്ങുകള്‍, ന്യൂയോർക്കില്‍ നിന്നുള്ള ടൈംസ് സ്‌ക്വയർ ബോള്‍ ഡ്രോപ്പ് തുടങ്ങിയവയാണ് ലോകത്തെ ആഘോഷങ്ങള്‍.
      കേരളത്തിലും പുതുവർഷത്തെ പുതിയ പ്രതീക്ഷകളോടെയാണ് വരവേറ്റത്. വിവിധ ദേവാലയങ്ങളിൽ അർദ്ധരാത്രി പ്രത്യേക പ്രാർത്ഥനകൾ നടന്നു.
      എല്ലാ വായനക്കാർക്കും കേരളാ ഫയൽ മീഡിയ ടീമിൻ്റെ പുതുവത്സര ആശംസകൾ...

Post a Comment

0 Comments

Ad Code

Responsive Advertisement