Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഒരു വെറൈറ്റി കല്യാണക്കുറി കാണാം.

ഒരു വെറൈറ്റി കല്യാണക്കുറി കാണാം.


അടൂർ: ഏനാത്ത് ഇളങ്ങമംഗലം കിണറുവിള വീട്ടിൽ ജ്യോതിഷ് ആർ. പിള്ളയുടെ കല്യാണക്കുറി ഇപ്പോൾ നാട്ടിലെ ചർച്ചാവിഷയമാണ്. റേഷൻ കാർഡിന്റെ മാതൃകയിൽ ഒരുക്കിയിരിക്കുന്ന കല്യാണക്കുറിയാണ് കൗതുകമായത്. ജ്യോതിഷിന്റെ കുടുംബം വർഷങ്ങളായി നടത്തിവരുന്ന റേഷൻ കടയുമായുള്ള വൈകാരിക അടുപ്പമാണ് ഇത്തരത്തിൽ കുറി തയ്യാറാക്കാൻ പ്രേരണയായത്. ചെറുപ്പം മുതൽ അമ്മയെ സഹായിക്കാൻ റേഷൻ കടയിൽ എത്തുന്നതുകൊണ്ട് നാട്ടുകാർക്ക് ജ്യോതിഷ് റേഷൻ കടയിലെ ചെക്കനായി. ഫെബ്രുവരി രണ്ടിനാണ് ഇദ്ദേഹത്തിന്റെ വിവാഹം. ജീവിതത്തിന്റെ വളരെ പ്രധാനപ്പെട്ട ഘട്ടത്തിലേക്ക് കടക്കുമ്പോൾ, കുടുംബത്തിന് വരുമാനവും ജീവിതവും ഒരുക്കിയ റേഷൻ കടയുമായി ബന്ധപ്പെട്ട എന്തെങ്കിലും കൂടെയുണ്ടാവണം എന്ന് ജ്യോതിഷ് ആഗ്രഹിച്ചു. അതിൻപ്രകാരമാണ് ഇത്തരം ഒരു കല്യാണക്കുറി അച്ചടിച്ചത്.

Post a Comment

0 Comments

Ad Code

Responsive Advertisement