Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഓൺലൈൻ മീഡിയകൾ കാലഘട്ടത്തിന്റെ സാധ്യതകളെ പ്രയോജനപ്പെടുത്തുന്നവ: വി.എൻ. വാസവൻ.

ഓൺലൈൻ മീഡിയകൾ കാലഘട്ടത്തിന്റെ സാധ്യതകളെ പ്രയോജനപ്പെടുത്തുന്നവ: വി.എൻ. വാസവൻ.
മലയാളം ഓൺലൈൻ മീഡിയ 
അസോസിയേഷൻ നാലാമത് സംസ്ഥാന സമ്മേളനം നടന്നു.

കോട്ടയം: ഓൺലൈൻ മീഡിയകൾ കാലഘട്ടത്തിന്റെ സാധ്യതകളെ പ്രയോജനപ്പെടുത്തുന്നവയെന്ന് തുറമുഖ, രജിസ്ട്രേഷൻ, ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ. മലയാളം ഓൺലൈൻ മീഡിയ 
അസോസിയേഷൻ നാലാമത് സംസ്ഥാന സമ്മേളനം കുമരകത്ത് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  
          പ്രിൻ്റ് മീഡിയയും വിഷ്വൽ മീഡിയയും ആധിപത്യം പുലർത്തിയിരുന്ന സ്ഥാനത്ത് സോഷ്യൽ മീഡിയയുടെ സാധ്യതകളെ പ്രയോജനപ്പെടുത്തിക്കൊണ്ടാണ് ഓൺലൈൻ മാധ്യമങ്ങൾ ജനമനസ്സുകളിൽ സ്ഥാനം നേടിയതെന്ന് മന്ത്രി പറഞ്ഞു. നാട്ടിൽ ഉണ്ടാകുന്ന ഏത് ചെറിയ സംഭവങ്ങളും, ഒരുപക്ഷേ കാണാതെ പോകുന്ന പല സംഭവങ്ങളും ജനശ്രദ്ധയിൽ കൊണ്ടുവരാനും ഓൺലൈൻ മാധ്യമങ്ങൾക്ക് കഴിയുന്നുണ്ട്. വിവിധ തലങ്ങളിൽ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചുകൊണ്ട് സജീവമായി നിൽക്കുന്ന ശക്തമായ സംഘടനയായ ഓൺലൈൻ മീഡിയ അസോസിയേഷന് എല്ലാവിധ ഭാവുകങ്ങളും നേരുന്നതായും അദ്ദേഹം പറഞ്ഞു. 
        സംസ്ഥാന പ്രസിഡൻ്റ് എ.കെ.ശ്രീകുമാറിൻ്റെ അദ്ധ്യക്ഷതയിൽ രാവിലെ നടന്ന പ്രതിനിധി സമ്മേളനത്തിൽ വിവിധ ജില്ലകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. ജനറൽ സെക്രട്ടറി കെ.എം. അനൂപ് വാർഷിക റിപ്പോർട്ടും ട്രഷറർ കെ.വി. അനീഷ് കണക്കും അവതരിപ്പിച്ചു. ഉച്ചക്കുശേഷം നടന്ന യോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

Post a Comment

0 Comments

Ad Code

Responsive Advertisement