Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

റിപ്പബ്ലിക് ദിന പരേഡ് ചടങ്ങിനിടെ സിറ്റി പൊലീസ് കമ്മീഷണർ കുഴഞ്ഞു വീണു.

റിപ്പബ്ലിക് ദിന പരേഡ് ചടങ്ങിനിടെ സിറ്റി പൊലീസ് കമ്മീഷണർ കുഴഞ്ഞു വീണു.


തിരു.: തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ റിപ്പബ്ലിക് ദിന പരേഡിനെ അഭിസംബോധന ചെയ്ത് ഗവര്‍ണ്ണര്‍ സംസാരിക്കുന്നതിനിടെ സിറ്റി പൊലീസ് കമ്മീഷണര്‍ തോംസണ്‍ ജോസ് കുഴഞ്ഞു വീണു. ഇദ്ദേഹത്തെ ഉടനെ സഹപ്രവര്‍ത്തകര്‍ ആംബുലന്‍സിലേക്ക് മാറ്റി. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം അദ്ദേഹം തിരിച്ചെത്തി.
        ഗവര്‍ണ്ണറുടെ സമീപത്ത് നില്‍ക്കുകയായിരുന്നു കമ്മീഷണര്‍. വിവിധ സേനാ വിഭാഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ച ശേഷം ഗവര്‍ണ്ണർ പ്രസംഗിക്കാനായി വന്ന സമയത്താണ് തൊട്ടടുത്ത നിന്ന കമ്മീഷണര്‍ കുഴഞ്ഞു വീണത്. മുന്നോട്ടേയ്ക്ക് വീണ അദ്ദേഹത്തെ പുറകില്‍ നിന്ന് സഹപ്രവര്‍ത്തകര്‍ ഓടിയെത്തി ഇവിടെ നിന്നും ആംബുലന്‍സിലേക്ക് മാറ്റുകയായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement