Hot Posts

Ad Code

Responsive Advertisement

ചൂടിന് ആശ്വാസമായേക്കും; അടുത്ത ദിവസം ശക്തമായ മഴയ്ക്ക് സാധ്യത.

ചൂടിന് ആശ്വാസമായേക്കും; അടുത്ത ദിവസം ശക്തമായ മഴയ്ക്ക് സാധ്യത.


തിരു.: സംസ്ഥാനത്ത് കടുത്ത ചൂടിൽ നിന്ന് ആശ്വാസമായി മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വ്യാഴാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം. ജാഗ്രതയുടെ ഭാഗമായി ഈ രണ്ട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
        24 മണിക്കൂറിൽ 64. 5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ലഭിക്കുന്ന ശക്തമായ മഴയ്ക്കാണ് സാധ്യത. അതിനിടെ സംസ്ഥാനത്ത് ഇന്നും ഇന്നലെയും ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ രണ്ടു ഡിഗ്രി സെൽഷ്യസ് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നിരുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. അതിനാൽ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പിൽ പറയുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement