Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വില്ലേജ് ഓഫീസര്‍ക്ക് പുരയിടത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കാൻ അധികാരമില്ല; ഹൈക്കോടതി.

വില്ലേജ് ഓഫീസര്‍ക്ക് പുരയിടത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കാൻ അധികാരമില്ല; ഹൈക്കോടതി.


കൊച്ചി: പുരയിടത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കാൻ വില്ലേജ് ഓഫിസർക്ക് അധികാരമില്ലെന്ന് ഹൈക്കോടതി ഉത്തരവ്. 
       നികുതി രജിസ്റ്ററില്‍ 'പുരയിടം' എന്ന് തരംതിരിച്ചിട്ടുള്ള വസ്തുവകകള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കാനാവില്ല. നെല്‍വയല്‍ തണ്ണീർത്തട നിയമത്തിന്റെ 12-ാം വകുപ്പ് പ്രകാരം വില്ലേജ് ഓഫീസർമാരുടെ അധികാര പരിധിയില്‍ ഇത് ഉള്‍പ്പെടില്ല. നെല്‍ഭൂമിയുടെയോ തണ്ണീർത്തടത്തിന്റെയോ പരിധിയില്‍ വരുന്ന വസ്തുവകകള്‍ക്ക് മാത്രമാണ് സ്റ്റോപ്പ് മെമ്മോ നല്‍കാനാവൂ. 'പുരയിടത്തില്‍' നിലം നികത്തല്‍ നടപടികള്‍ നിർത്തി വയ്ക്കാൻ വില്ലേജ് ഓഫീസർ നല്‍കിയ സ്റ്റോപ്പ് മെമ്മോ ചോദ്യം ചെയ്ത് സമർപ്പിക്കപ്പെട്ട ഹർജിയിലാണ് ഹൈക്കോടതി വിധി.

Post a Comment

0 Comments

Ad Code

Responsive Advertisement