Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

രാജ്യത്ത് ആദ്യമായി ഏകസിവിൽ കോഡ് നടപ്പിലാക്കി ഉത്തരാഖണ്ഡ്.

രാജ്യത്ത് ആദ്യമായി ഏകസിവിൽ കോഡ് നടപ്പിലാക്കി ഉത്തരാഖണ്ഡ്. 


ന്യൂഡൽഹി: രാജ്യത്ത് ആദ്യമായി ഏകസിവിൽ കോഡ് നടപ്പിലാക്കി ഉത്തരാഖണ്ഡ്. മുഖ്യമന്ത്രി പുഷ്കർ ധാമി യുസിസി പോർട്ടൽ ഉദ്ഘാടനം ചെയ്തു. ഉത്തരാഖണ്ഡ് സ്വദേശികളായ എല്ലാ വ്യക്തികൾക്കും ഭരണഘടനാപരമായും പൗരൻ എന്ന നിലയിലും എല്ലാവർക്കും ഒരേ നിയമം പ്രദാനം ചെയ്യുന്നുവെന്നും എല്ലാ മതവിഭാ​ഗങ്ങളിലും പെട്ട വനിതകൾക്കും തുല്യത ഉറപ്പാക്കുന്നതുമാണ് നിയമമെന്നും മുഖ്യമന്ത്രി പറഞ്ഞു.
         മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത യുസിസി പോർട്ടലിൽ വിവാഹ രജിസ്ട്രേഷന്‍, വിവാഹ മോചനം രജിസ്ട്രേഷൻ, ലിവ് ഇൻ റിലേഷൻ രജിസ്ട്രേഷൻ, ലിവ് ഇൻ റിലേഷൻ അവസാനിപ്പിക്കാനുള്ള രജിസ്ട്രേഷൻ, അപ്പീൽ, പരാതി രജിസ്ട്രേഷൻ, രജിസ്ട്രേഷൻ വിവരങ്ങൾ എന്നിവയ്ക്കായി സംവിധാനം ഒരുക്കിയിട്ടുണ്ട്. 
         ബഹുഭാര്യാത്വം, മുത്തലാക്, ബാലവിവാഹം, ഹലാല എന്നിവ പൂർണ്ണമായും നിരോധിച്ചു. ലിവ് ഇൻ റിലേഷൻഷിപ്പിലടക്കം ജനിക്കുന്ന കുട്ടികൾക്കും സ്വത്തില് തുല്യ അവകാശം ഉറപ്പാക്കും. വ്യക്തിയുടെ മരണശേഷം വില്പത്രം ഇല്ലെങ്കില്‍ മക്കൾ, ഭാര്യ, മാതാപിതാക്കൾ എന്നിവർക്കായിരിക്കും തുല്യ അവകാശം. ലിവ് ഇൻ റിലേഷൻഷിപ്പ് രജിസ്ട്രേഷൻ വിവരങ്ങൾ അവരുടെ മാതാപിതാക്കളെ അറിയിക്കും, എന്നാൽ, സ്വകാര്യ വിവരങ്ങൾ സംരക്ഷിക്കുകയും ചെയ്യും. ലിവ് ഇൻ റിലേഷൻഷിപ്പില്‍ ഏർപ്പെടുന്നവരുടെ സുരക്ഷിതത്വം ഏറ്റവും പ്രധാനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ലിവ് ഇൻ ബന്ധത്തിൽ ഉണ്ടാകുന്ന കുട്ടികൾക്കും എല്ലാ അവകാശങ്ങളും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമി പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement