Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ശബരിമല ഇടത്താവളങ്ങളുടെ സൗകര്യം വർദ്ധിപ്പിക്കുമെന്ന് മന്ത്രി.

ശബരിമല ഇടത്താവളങ്ങളുടെ സൗകര്യം വർദ്ധിപ്പിക്കുമെന്ന് മന്ത്രി.


പമ്പ: ശബരിമല ഇടത്താവളങ്ങളുടെ സൗകര്യം വർദ്ധിപ്പിക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി.എൻ.വാസവൻ. ശബരിമല തീർത്ഥാടകർക്കായി നിലയ്ക്കലിൽ എല്ലാവിധ സൗകര്യങ്ങളുമുള്ള  ബഹുനില മന്ദിരം നിർമ്മിച്ചതായും മന്ത്രി പറഞ്ഞു. 
        ഇടത്താവളങ്ങളുടെ സൗകര്യം വർദ്ധിപ്പിക്കുന്നതിന് സർക്കാർ  അനുവദിച്ച കിഫ്ബി ഫണ്ടിൽ നിന്നുമാണ് കെട്ടിടം നിർമ്മിച്ചത്. ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ പമ്പ മണപ്പുറത്ത് സംഘടിപ്പിച്ച പമ്പാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.  
        എരുമേലി, ചെങ്ങന്നൂർ, കഴക്കൂട്ടം, ആറ്റിങ്ങൽ എന്നിവിടങ്ങളിലും കെട്ടിടങ്ങളുടെ നിർമ്മാണം സമീപഭാവിയിൽ പൂർത്തിയാകും. ശബരിമല തീർത്ഥാടകർക്ക് എല്ലാവിധ സൗകര്യങ്ങളും ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യം. ശബരിമല വികസനവുമായി ബന്ധപ്പെട്ട് ആയിരത്തിലധികം കോടിയുടെ മാസ്റ്റർ പ്ലാനിന് കാബിനറ്റ് അംഗീകാരം ലഭിച്ചു. ഇതിൽ 778 കോടി ശബരിമല  വികസനത്തിനും 255 കോടി പമ്പയുടെ വികസനത്തിനുമാണ്. പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി മൂന്ന് ഘട്ടങ്ങളിലായി യാഥാർത്ഥ്യമാക്കും. 
      ശബരിമല റോപ്പ് വേയും ഉടൻ യാഥാർത്ഥ്യമാകും. ശബരിമലയിൽ എത്തുന്ന വയോധികർക്കും രോഗികളായ തീർത്ഥാടകർക്കും ഏറെ ആശ്വാസമാകും. ട്രാക്ടറുകളുടെയും ഡോളികളുടെയും ഉപയോഗം ഒഴിവാക്കാനാകും. എല്ലാ തീർത്ഥാടകർക്കും സുഖദർശനം ഉറപ്പാക്കി പരാതിരഹിത മണ്ഡല മഹോത്സവമാണ് പൂർത്തിയായത്. 
        ശബരിമല തീർത്ഥാടനകാലം ആരംഭിക്കുന്നതിനും ഏറെ മുമ്പ് സന്നിധാനം, പമ്പ, നിലയ്ക്കൽ, പത്തനംതിട്ട, വിവിധ ഇടത്താളങ്ങൾ എന്നിവിടങ്ങളിൽ നേരിട്ടെത്തി അവലോകനയോഗം നടത്തി. സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും വിവിധ സന്നദ്ധ സംഘടനകളുടെയും ഏകോപിത പ്രവർത്തനത്തിന്റെ ഫലമാണ് തീർത്ഥാടനം സുഗമമായത്. മകരവിളക്കിനും സൗകര്യങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ ശബരിമലയിലെ പ്രവർത്തനങ്ങൾ ഡിജിറ്റലൈസ് ചെയ്തത് സുതാര്യത ഉറപ്പാക്കി. ഇ- ടെൻഡറുകൾ നിലവിൽ വന്നതോടെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലായി. വരും വർഷങ്ങളിലും പമ്പാസംഗമം കൂടുതൽ വിപുലമായി നടത്തുമെന്നും മന്ത്രി പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement