Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നവവധുവിനെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

നവവധുവിനെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.


കണ്ണൂർ: രണ്ടു മാസം മുമ്പ് വിവാഹിതയായ യുവതിയെ ഭർതൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാക്കയങ്ങാട് ആയിച്ചോത്തെ കരിക്കര ഹൗസില്‍ ഐശ്വര്യ (28) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11ഓടെയാണ് കല്ലുമുട്ടിയിലെ ഭർതൃവീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടൻ ഇരിട്ടിയിലെ ആസ്പത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
       മാച്ചേരി സച്ചിൻ ആണ് ഭർത്താവ്. 15 ദിവസം മുമ്പാണ് സച്ചിൻ ഗള്‍ഫിലേക്ക് പോയത്. ഇരിട്ടിയിലെ സ്വകാര്യ ബാങ്കിലെ ജീവനക്കാരിയാണ് ഐശ്വര്യ. ഇരിട്ടി ലാൻഡ് ട്രിബ്യൂണല്‍ തഹസില്‍ദാർ എ. സീനത്ത്, പേരാവൂർ ഡിവൈഎസ്പി. കെ.വി. പ്രമോദൻ, ഇരിട്ടി ഇൻസ്പെക്ടർ എ. കുട്ടികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തില്‍ ഇൻക്വസ്റ്റ് നടത്തി. മൃതദേഹം കണ്ണൂർ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രി മോർച്ചറിയിലേക്ക് മാറ്റി. ആയിച്ചോത്തെ കരിക്കനാല്‍ വീട്ടില്‍ മോഹനന്റെയും കമലയുടെയും മകളാണ് ഐശ്വര്യ. ഏക സഹോദരൻ അമല്‍ലാല്‍.

Post a Comment

0 Comments

Ad Code

Responsive Advertisement