Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കാനനപാത വഴി അയ്യപ്പ ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ക്ക് നല്‍കിയിരുന്ന പാസ്സ് നിര്‍ത്തലാക്കി.

കാനനപാത വഴി അയ്യപ്പ ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ക്ക് നല്‍കിയിരുന്ന പാസ്സ് നിര്‍ത്തലാക്കി.

ശബരിമല: കാനനപാത വഴി അയ്യപ്പ ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ക്ക് നല്‍കിയിരുന്ന പാസ്സ് നിര്‍ത്തലാക്കി. തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ദേവസ്വം ബോര്‍ഡ് അംഗം എ. അജികുമാര്‍ വ്യക്തമാക്കി.
        പാസ്സ് നല്‍കി തുടങ്ങിയതിന് ശേഷം കാനനപാത വഴി വരുന്ന അയ്യപ്പഭക്തരുടെ എണ്ണം അഞ്ച് ഇരട്ടിയായത്രേ. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പാസ്സ് നല്‍കേണ്ട എന്നാണ് ബോര്‍ഡിന്റെ തീരുമാനം.
       വാഹനത്തിൽ പമ്പ വരെയെത്തി, തുടർന്ന് കേവലം എട്ട് കിലോമീറ്റർ മാത്രം നടന്നു വരുന്ന ഭക്തരെ അപേക്ഷിച്ച്, എരുമേലി മുതല്‍ പമ്പ വരെയുള്ള 30 കിലോമീറ്റര്‍ കാനനപാതയിലൂടെ കഠിനമായ കയറ്റിറക്കങ്ങൾ താണ്ടി വരുന്ന അയ്യപ്പഭക്തർക്ക് നൽകിയിരുന്ന പാസ്, വളരെ ആശ്വാസമായിരുന്നു. കാനനപാതയിൽ മുക്കുഴിയില്‍ നിന്ന് ലഭിക്കുന്ന എന്‍ട്രി പാസ്സുമായി അയ്യപ്പഭക്തര്‍ പുതുശ്ശേരി താവളത്തില്‍ എത്തി, അവിടെ നിന്ന് സീല്‍ വാങ്ങി വലിയാനവട്ടം താവളത്തില്‍ എത്തി എക്‌സിറ്റ് സീല്‍ വാങ്ങുകയാണ് ചെയ്തിരുന്നത്. അവിടെ നിന്ന് മരക്കൂട്ടത്ത് എത്തുന്ന ഭക്തര്‍ക്ക് ശരംകുത്തി വഴി പോകാതെ സ്വാമി അയ്യപ്പൻ റോഡിലൂടെ സന്നിധാനത്തെത്തി നടപ്പന്തലിലെ ക്യൂവിൽ പ്രവേശിച്ച് പടി ചവിട്ടാമായിരുന്നു. ഇതാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ നിർത്തലാക്കിയത്.

Post a Comment

0 Comments

Ad Code

Responsive Advertisement