Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

യുവാക്കൾക്ക് മദ്യപൻമാരുടെ ക്രൂരമർദ്ദനം.

യുവാക്കൾക്ക് മദ്യപൻമാരുടെ ക്രൂരമർദ്ദനം.

കോട്ടയം: നഗരാതിർത്തിയായ അയ്മനം, കുടയംപടി ജംഗ്ഷനിൽ യുവാക്കളെ സംഘം ചേർന്ന് ആക്രമിച്ചു. ജംഗ്ഷനിലെ കടയിൽ നിന്നും വൈകിട്ട് സാധനങ്ങൾ വാങ്ങിയിറങ്ങിയ രണ്ട് യുവാക്കളെയാണ് ക്രിമിനൽ സംഘം മദ്യപിച്ചെത്തി അതിക്രൂരമായി മർദ്ദിച്ചത്. കുടയംപടി സ്വദേശികളായ അനന്തകൃഷ്ണൻ (26), മയൂഖ് (25) എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇതിൻ്റെ സിസി ടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
           സമീപത്തുള്ള കടയിലെ ബോർഡ് ഇളക്കിയെടുത്തും ഹെൽമറ്റ് കൊണ്ടും എട്ടു പേർ ചേർന്ന്  അതിക്രൂരമായി മർദ്ദിക്കുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. മർദ്ദനത്തിനിരയായ യുവാക്കളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ തലയ്ക്കും മറ്റൊരാളുടെ കണ്ണിനുമാണ് പരിക്ക് പറ്റിയത്.
       അടുത്ത കാലത്ത് കുടയംപടിയിൽ ആരംഭിച്ച ബാറിന് സമീപത്തായി ഇത്തരം സംഭവങ്ങൾ നിരന്തരം ഉണ്ടാകുന്നതായി നാട്ടുകാർ പറയുന്നു. ഇവിടെ പോലീസ് നിരീക്ഷണം ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സംഭവത്തിൽ കോട്ടയം വെസ്റ്റ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസ് അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement