Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വിദ്യാർത്ഥി ഒഴുക്കിൽപെട്ട് മുങ്ങിമരിച്ചു.

വിദ്യാർത്ഥി ഒഴുക്കിൽപെട്ട് മുങ്ങിമരിച്ചു.

കണ്ണൂർ: ഇരിക്കൂർ ആയിപ്പുഴയിൽ ഹൈസ്കൂൾ വിദ്യാർത്ഥി പുഴയിൽ ഒഴുക്കിൽപ്പെട്ട് മരിച്ചു. ഇരിക്കൂർ ഗവ. ഹയർ സെക്കണ്ടറി സ്ക്കൂൾ ഒമ്പതാം ക്ലാസ്‌ വിദ്യാർത്ഥി സി. മുഹമ്മദ് ഷാമിൽ (14) ആണ് മരിച്ചത്. ആയിപ്പുഴ പാറമ്മൽ ഏരിയനാക്കരപ്പെട്ടി ഹൗസിൽ ഔറംഗസീബിൻ്റെയും എൻ. റഷീദയുടെയും മകനാണ്.
         ഇന്ന് രാവിലെ ഇരിക്കൂർ ആയിപ്പുഴ പുഴകടവിൽ കൂട്ടുകാരോടൊപ്പം കുളിക്കാൻ പോയപ്പോൾ വഴുതി വീണ് ഒഴുക്കിൽ പെടുകയായിരുന്നു. കൂട്ടുകാർ ഉച്ചത്തിൽ നിലവിളിച്ചപ്പോൾ പുഴയോരത്തുണ്ടായിരുന്ന ഇതരസംസ്ഥാന തൊഴിലാളികൾ ഓടി എത്തി കുട്ടിയെ പുറത്തെതെടുത്ത ശേഷം ഉടൻ തന്നെ പരിയാരം ഗവ. മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

     മട്ടന്നൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി. പരിയാരം മെഡിക്കൽ കോളേജിൽ നിന്നും പോസ്റ്റ്മോർട്ടത്തിനു ശേഷം വൈകുന്നേരത്തോടെ ആയിപ്പുഴ മന്ന മസ്ജിദിൽ കബറടക്കി. സഹോദരങ്ങൾ: സജ ഫാത്തിമ, മാൻഹ ഫാത്തിമ, മുഹമ്മദ്, ഫാത്തിമത്തു സഹല.

Post a Comment

0 Comments

Ad Code

Responsive Advertisement