Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കെ റയിൽ കരാർ കമ്പനിയുടെ ഫീൽഡ് ഓഫീസിന് തീപിടിച്ചു.

കെ റയിൽ കരാർ കമ്പനിയുടെ ഫീൽഡ് ഓഫീസിന് തീപിടിച്ചു.


തിരു.: വർക്കല റെയിൽവേ സ്റ്റേഷനു സമീപത്ത് പ്രവർത്തിക്കുന്ന കെ റയിൽ കരാർ കമ്പനിയുടെ ഫീൽഡ് ഓഫീസിന് തീപിടിച്ചു. കരാർ കമ്പനിയുടെ കണ്ടെയ്നർ ഫീൽഡ് ഓഫീസിലാണ് തീപിടുത്തം ഉണ്ടായത്. തീ ആളിക്കത്തുകയായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു.
      250ഓളം സ്ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള താൽക്കാലിക ഓഫീസും അതിനുള്ളിൽ ഉണ്ടായിരുന്ന ഫയലുകളും ഓഫീസിൽ സൂക്ഷിച്ചിരുന്ന ഇരുപതിനായിരം രൂപയും കത്തി  നശിച്ചതായി കരാർ കമ്പനി അധികൃതർ അറിയിച്ചു. ഷോട്ട് സർക്യൂട്ട് ആവാം അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. ഏകദേശം 50,000 രൂപയോളം നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു.
         അഗ്നിശമന സേനയുടെ ശക്തമായ ഇടപെടൽ മൂലം റെയിൽവേ പ്ലാറ്റ്ഫോമിലേക്ക് തീ പടർന്നില്ല.

Post a Comment

0 Comments

Ad Code

Responsive Advertisement